
വേനലിൽ പൂത്ത വാകപൂവിനെ പോലെ മൊട്ടിട്ട വസന്തം..............
നീ എന്റെ ആരും അല്ലായിരുന്നു... ആരും അല്ല എന്നുള്ളതിൽ നിന്നും എല്ലാം ആകുകയായിരുന്നു....
അവിചാരിതമായി കിട്ടിയ സൗഹൃദത്തിന്റെ വിത്ത് മനസ്സിൽ മുളച്ചു പടർന്ന് പന്തലിച്ച മരത്തിൽ പ്രണയത്തിന്റെ വാക പുഷ്പങ്ങൾ വിരിഞ്ഞു!!!!!!!!!!
പിന്നീട് വേദനകൾ തന്ന് കൊഴിഞ്ഞു എങ്കിലും പിന്നീട് ഒരു ചെറുമഴയിൽ വീണ്ടും തളിരിടും എന്ന് പ്രതീക്ഷിച്ചു!!!
പക്ഷെ ഇന്നീ പേമാരിയിൽ എനിക്ക് നഷ്ടമായത് എന്നിലെ സ്വപ്നങ്ങൾക്ക് തിളക്കം നൽകിയ ചുവപ്പാർന്ന വാകമരമാണ്!!!!!
കടപ്പുഴകി വീണ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാകമരം പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന് മനസിലാക്കി എങ്ങോ എവിടെയോ പോയ് മറഞ്ഞു
