നീ ഉണരുന്നൊരാ നേരം കാത്ത്,
ദിക്കറിയാതെ,
നിഴലറിയാതെ,
ശൂന്യതയിലെന്നപോൽ;
വിങ്ങലോടെ,
വെമ്പലോടല്ലാതൊരു നോക്ക് ഞാൻ നോക്കിയില്ല, ദീർഘമൗനമേ.
കാലം തന്ന്,
ആരുടെയോ കണക്കുപുസ്തകത്തിൽ എന്നപോൽ,
വെട്ടിയും, കുത്തിയും, തിരുത്തിക്കുറിച്ച
ചില നുറുങ്ങുകഷ്ണങ്ങളാം
മങ്ങിയ ഓർമ്മകൾ
ബാക്കിയായ്, നിത്യശാശ്വതമേ.
പ്രതികീർത്തിച്ചു പാടുവാൻ പാണനും വേണ്ടിനി,
ശുദ്ധീകരിക്കുവാൻ ഏതു പുണ്യവും തളിയ്ക്കേണ്ടിനി;
ശ്രുതിയില്ലാത്ത സംഗീതമായ്
അലയുവാൻ വയ്യിനി,
വേദനകൾക്ക് ശമനമായ്
വരില്ലേ നീ, അന്ത്യച്ചുംബനമേ.
പാതി ജീവനായ്,
ഇരുൾചൂഴിയിൽ കൂപ്പുകുത്തിയൊരാ മനസ്സുമായ്,
ബോധമൊന്നില്ലാതെ,
താളമെന്തെന്നറിയാതെ,
കാത്തിരിക്കുന്നൊരാ ദിനത്തെയോർത്ത്
ഇന്നും, പ്രിയ മരണമേ...
ദിക്കറിയാതെ,
നിഴലറിയാതെ,
ശൂന്യതയിലെന്നപോൽ;
വിങ്ങലോടെ,
വെമ്പലോടല്ലാതൊരു നോക്ക് ഞാൻ നോക്കിയില്ല, ദീർഘമൗനമേ.
കാലം തന്ന്,
ആരുടെയോ കണക്കുപുസ്തകത്തിൽ എന്നപോൽ,
വെട്ടിയും, കുത്തിയും, തിരുത്തിക്കുറിച്ച
ചില നുറുങ്ങുകഷ്ണങ്ങളാം
മങ്ങിയ ഓർമ്മകൾ
ബാക്കിയായ്, നിത്യശാശ്വതമേ.
പ്രതികീർത്തിച്ചു പാടുവാൻ പാണനും വേണ്ടിനി,
ശുദ്ധീകരിക്കുവാൻ ഏതു പുണ്യവും തളിയ്ക്കേണ്ടിനി;
ശ്രുതിയില്ലാത്ത സംഗീതമായ്
അലയുവാൻ വയ്യിനി,
വേദനകൾക്ക് ശമനമായ്
വരില്ലേ നീ, അന്ത്യച്ചുംബനമേ.
പാതി ജീവനായ്,
ഇരുൾചൂഴിയിൽ കൂപ്പുകുത്തിയൊരാ മനസ്സുമായ്,
ബോധമൊന്നില്ലാതെ,
താളമെന്തെന്നറിയാതെ,
കാത്തിരിക്കുന്നൊരാ ദിനത്തെയോർത്ത്
ഇന്നും, പ്രിയ മരണമേ...