നമുക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടായേക്കാം. പക്ഷെ എല്ലാവരോടും നമ്മള് ഒരുപോലെ ആയിരിക്കില്ല പെരുമാറുന്നത്. ചിലരോട് ഒരു ഗുഡ് മോര്‍ണിംഗ് , ഗുഡ് നൈറ്റ് ബന്ധം ആയിരിക്കും. അതായത് ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട് എന്ന് പറയുന്ന ഒരു സൗഹൃദം...
ചിലരോട് നമ്മള് കുടുംബ കാര്യങ്ങള്‍ പറഞ്ഞേക്കാം. എന്നാലും അത്ര ആഴത്തില്‍ സംസാരിക്കണം എന്നില്ല. അവര്‍ക്ക് നമ്മളെക്കുറിച്ച് എന്തൊക്കെയോ അറിയും. പക്ഷെ ഒന്നുമറിയില്ല.....
ഇനി മറ്റൊരു തരം സൗഹൃദം ഉണ്ട്. തമാശയൊക്കെ തമ്മില്‍ പറയും. പക്ഷെ സീരിയസ് ആയി ഒരു വിഷയം വന്നാല്‍ അവരോടു ഷെയര്‍ ചെയ്യാന്‍ തോന്നില്ല.....
മറ്റൊരു കൂട്ടരോട് നമ്മള് എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായാല്‍ പറഞ്ഞേക്കാം. അതിനപ്പുറം തമാശയോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ പറയാന്‍ കഴിയില്ല ...
സ്വന്തം നിഴല്‍ പോലെ കൂടെ നില്ക്കുന്ന അല്ലെങ്കില്‍ എന്തും വിശ്വസിച്ചു പറയാന്‍ കഴിയുന്ന വേറെ ചില സുഹൃത്തുക്കള്‍ ഉണ്ട്. നമ്മള് പറയുന്ന ഒരു കാര്യം അവര്‍ തല പോകും എന്ന് പറഞ്ഞാലും പുറത്തു പറയില്ല. അങ്ങനെയുള്ളവര്‍ ജീവിതത്തില്‍ അപൂര്‍വമായിരിക്കും. പക്ഷെ നമുക്ക് ഒന്ന് ദേഷ്യം വന്നാല്‍ അല്ലെങ്കില്‍ ഒരു വിഷമം വന്നാല്‍ ഒന്ന് ചൂടായി സംസാരിക്കാന്‍ പറ്റില്ല. അതോടെ ആ സൗഹൃദം എന്നേയ്ക്കുമായി ചിലപ്പോള്‍ അറ്റു പോയേക്കാം.
ഇനിയുള്ള സുഹൃത്തുക്കള്‍ നമുക്ക് ദേഷ്യം വന്നാലും സങ്കടം വന്നാലും ഒന്ന് പൊട്ടിത്തെറിക്കണം എന്ന് തോന്നിയാലും ധൈര്യമായി സംസാരിക്കാന്‍ കഴിയുന്നവരാണ്. അങ്ങനെയുള്ളവര്‍ പക്ഷെ ജീവിതത്തില്‍ ഒറ്റ ഒരാള്‍ മാത്രമേ ഉണ്ടാവൂ. അവര്‍ തന്നെയായിരിക്കും നമ്മുടെ ഹൃദയത്തോട് ഏറ്റവും അടുത്തു ചേര്‍ന്ന് നില്ക്കുന്ന ഒരേയൊരു സുഹൃത്ത്.
ഓര്‍ക്കുക, എല്ലാവര്ക്കും ഒരേപോലെ ആകാന്‍ കഴിയുകയില്ല. അതുപോലെ എല്ലാവരോടും ഒരേ പോലെയാകാനും കഴിയുകയില്ല. അതാണ്.... കൂട്ടുകാർ
happy friendship day....
Happy