കിള്ളിക്കൽ കോവിലകത്തെ രാമവർമയ്ക്ക് കാട്ടിൽ നിന്നും കിട്ടിയ ഒരു കൈക്കുഞ്ഞ് .. അതായിരുന്നു ഗുപ്തൻ..
അനാഥൻ.... വളർന്നപ്പോ കോവിലകത്തെ കുട്ടിയായി വളർന്നു.
പതിനാറാം വയസിൽ ബോധം വെച്ച് തുടങ്ങിയപ്പോ ഉള്ളുകൊണ്ട് മനസിലാക്കിയിരുന്നു ഞാൻ ഈ കോവിലകത്തെ കുട്ടി അല്ലെന്നു... ആരാണ് ഞാൻ? എവിടെ ആണ് എന്റെ ജനങ്ങൾ? ആയിരം ചോദ്യങ്ങൾ തലയിലൂടെ പാഞ്ഞു... ഉത്തരം തേടി പുറപ്പെട്ടു... ആരോടും പറയാതെ ഒരു രാത്രി.. കോവിലകത്തു നിന്നും ഒളിച്ചോട്ടം...ജനങ്ങൾ... ധൈര്യമില്ലാത്ത ജനങ്ങൾ... നിസ്സഹായരായ ജനങ്ങൾ... ചൂഷണം ചെയ്യുന്നവരോട് പ്രതികരിക്കാൻ ശക്തിയില്ലാതെ ഒരു ദൈവത്തിന്റെ വരവും കാത്തു കഥകളിൽ വിശ്വസിച്ചിരിക്കുന്ന ജനങ്ങൾ... ആ കൂട്ടത്തിൽ ഒരു പ്രായമുള്ള താടി വെച്ച അപ്പൂപ്പൻ ഉണ്ടായിരുന്നു. അയാൾ ഒരു കഥ പറഞ്ഞു.എന്റെ ജന്മരഹസ്യം...
ആരെന്നും എന്തെന്നും അറിയാൻ മാത്രം ഇറങ്ങിതിരിച്ച എന്റെ മുന്നിൽ ഒരു യുദ്ധക്കളം തുറന്നു വെച്ചു ആ... കിഴവൻ...അടിമകളെ രക്ഷിക്കാൻ വന്ന റോക്കി ആണ് പോലും...
കിഴവന്റെ കഥകൾ വിശ്വസിക്കാതെ തിരികെ കോവിലകത്തേക്ക്...
ഒരാൾക്കുള്ളിൽ രണ്ടു ജീവിതം...രണ്ടു വ്യക്തിത്വം...
ആർക്കു വേണ്ടിയാണ് ജീവിക്കേണ്ടത്..
കോവിലകത്ത് എന്നെ എടുത്തു വളർത്തിയ രാമവർമകയ് വേണ്ടിയോ...
കഥകൾ വിശ്വസിച്ചു രക്ഷകന്റെ വരവും കാത്തിരിക്കുന്ന അടിമകൾക്ക് വേണ്ടിയോ...
എനിക്ക് ആരെയും രക്ഷിക്കണ്ട... ആരോടും യുദ്ധവും ചെയ്യണ്ട....
പക്ഷെ ആ കിഴവന്റെ കഥ... അടിമകളുടെ മുഖം... അവരുടെ ജീവിതം... ഒന്നും മറക്കാനും പറ്റുന്നില്ല....
മുന്നോട്ടുള്ള ജീവിതത്തിൽ ഒരാളെ ഉണ്ടാകാവൂ
ഒന്നുകിൽ കിള്ളിക്കൽ കോവിലകത്തെ ഗുപ്തൻ..
അല്ലെങ്കിൽ.. ആ കിഴവൻ പറഞ്ഞ കഥയിലെ...യോദ്ധാവ്..
രണ്ടു ദിശയിൽ ഉള്ള രണ്ടു വ്യക്തിത്വം...
റെമോയും അന്യനും പോലെ... എന്റെ പ്രശ്നം ഇതാണ്...
ഗുപ്തൻ ആയി സന്തോഷത്തോടെ ഇരിക്കുമ്പോ... എന്തെങ്കിലും ഒന്ന്... ആ കിഴവന്റെ കഥ ഓർമ വരുത്തും... അപ്പൊ ഞാൻ നിന്നെ ഇട്ടിട്ടു ഓടും.... വീണ്ടും... കുറെ നാളുകൾക്കു ശേഷം തിരിച്ചു വരും.... പ്രേമിക്കും... വീണ്ടും യുദ്ധം ഓർമ്മ വരും...
രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോ...???