നീ പറയാതെ പറഞ്ഞത്
അവനിൽ ഞാൻ എന്നും തേടും
നാദം, സ്നേഹത്തിൻ സംഗീതം...
ചെറു ചലനം പോലും എന്നിൽ
ഉണർത്തും, ഒരായിരം വസന്തകാലം...
ഉയിരായി ഒരിക്കൽ നെഞ്ചിൽ
ഒളിപ്പിച്ചൊരാ സ്വരം വീണ്ടും,
തുടിക്കുന്നുവോ, ഹൃദ്ധയത്തിൽ...
സ്നേഹം തുളുമ്പുന്ന രാവിൻ
നിശബ്ദത നമ്മിൽ പതിക്കവേ,
ഒന്നായി ചേരും നിമിഷത്തിൻ
ഗന്ദ്ഗദ്ധങ്ങൾ കലഹിക്കുന്നു...
എന്നിൽ അലിഞ്ഞു ചേർന്ന
പ്രണയത്തിൻ ഗന്ധം നീ അറിയുമ്പോൾ
അതിൽ പരം സന്തോഷം
ഒന്നുമില്ലെനിക്ക് ഈ ഭൂവിൽ...
മഴയായി പുൽകി, കാറ്റായി തഴുകി
എന്നും എന്നെ നീ,
ഞാൻ പോലും അറിയാത്തൊരു,
സ്നേഹിതനെ പോലെ...
കാതങ്ങൾ താണ്ടി നീ വന്നു ഇന്ന്,
കണ്ട് കൊതിതീരും മുന്നെ പോയതുമില്ല,
ആശകൾ വഴിമാറിയ നമ്മളിൽ,
കാലം പുതിയൊരു കുസൃതി നിറക്കുന്നു...
തളരാനോ, പൊലിയാനോ സ്വപ്നങ്ങൾ,
ബാക്കി വക്കാത്തൊരു മനോഹര,
കാവ്യം എനിക്കായി നീ വരിക്കും
വരെയും, കാത്തിരിക്കും...
പരാതികളോ, പരിഭവങ്ങളോ ഇല്ലാതെ...

അവനിൽ ഞാൻ എന്നും തേടും
നാദം, സ്നേഹത്തിൻ സംഗീതം...
ചെറു ചലനം പോലും എന്നിൽ
ഉണർത്തും, ഒരായിരം വസന്തകാലം...
ഉയിരായി ഒരിക്കൽ നെഞ്ചിൽ
ഒളിപ്പിച്ചൊരാ സ്വരം വീണ്ടും,
തുടിക്കുന്നുവോ, ഹൃദ്ധയത്തിൽ...
സ്നേഹം തുളുമ്പുന്ന രാവിൻ
നിശബ്ദത നമ്മിൽ പതിക്കവേ,
ഒന്നായി ചേരും നിമിഷത്തിൻ
ഗന്ദ്ഗദ്ധങ്ങൾ കലഹിക്കുന്നു...
എന്നിൽ അലിഞ്ഞു ചേർന്ന
പ്രണയത്തിൻ ഗന്ധം നീ അറിയുമ്പോൾ
അതിൽ പരം സന്തോഷം
ഒന്നുമില്ലെനിക്ക് ഈ ഭൂവിൽ...
മഴയായി പുൽകി, കാറ്റായി തഴുകി
എന്നും എന്നെ നീ,
ഞാൻ പോലും അറിയാത്തൊരു,
സ്നേഹിതനെ പോലെ...
കാതങ്ങൾ താണ്ടി നീ വന്നു ഇന്ന്,
കണ്ട് കൊതിതീരും മുന്നെ പോയതുമില്ല,
ആശകൾ വഴിമാറിയ നമ്മളിൽ,
കാലം പുതിയൊരു കുസൃതി നിറക്കുന്നു...
തളരാനോ, പൊലിയാനോ സ്വപ്നങ്ങൾ,
ബാക്കി വക്കാത്തൊരു മനോഹര,
കാവ്യം എനിക്കായി നീ വരിക്കും
വരെയും, കാത്തിരിക്കും...
പരാതികളോ, പരിഭവങ്ങളോ ഇല്ലാതെ...


Last edited: