ആരാരും കാണാതെ ആരോമൽ തൈമുല്ലപിന്നേയും പൂവിടുമോ...
പൂഞ്ചില്ലത്തുമ്പിന്മേൽ ചാഞ്ചാടും പൂമൊട്ടെൻ
നെഞ്ചോടു ചേർന്നിടുമൊ...
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ...
വെണ്മുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു...
എന്നും കാത്തിരുന്നു നിന്നെയോർത്തിരുന്നു...
പാതി ചാരിയ വാതില്‍പ്പഴുതിലെ
രാവിളക്കിന്നൊളിയല്ലേ...
മഞ്ഞുകൂടിന്നുള്ളിലൊളിച്ചൊരു
മാമ്പൂ മലരല്ലേ...
പാട്ടിനു തംബുരു ശ്രുതിയല്ലേ
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ...