അറിഞ്ഞിട്ടും അറിഞ്ഞില്ല എന്ന് കാണിക്കാൻ പണ്ടേ നല്ല കഴിവ് ആണെന്ന് എനിക്ക് അറിയാം... എത്ര വേണ്ടാ എന്ന് വച്ചാലും ഒരു മണ്ടൻ മനസല്ലേ... അതിനു ഇങ്ങനെ നോക്കി ഇരിക്കാനും, കാത്ത് ഇരിക്കാനും ഒക്കെ തോന്നും... എപ്പോഴത്തെയും പോലെ ഇത്തവണയും കാണാതെ, കേൾക്കാതെ ഇരിക്കുമ്പോൾ അതിനു മടുത്തോളും... ഏയ് എനിക്ക് ഇതൊന്നും ഒരു പ്രശ്നവും ഇല്ല, എന്ന് ഒരു മുഖം മൂടിയും അണിഞ്ഞു വീണ്ടും നിങ്ങളുടെ മുന്നിൽ വന്നു നിന്നോളും... എപ്പോഴോ പറഞ്ഞത് പോലെ, ചിലർ മനസ്സിൽ ഒരാളെ പതിപ്പിച്ചാൽ പിന്നെ ഇത്രയൊക്കെ മക്കാനും, മറക്കാനും ശ്രമിച്ചാലും, അല്ലെങ്കിൽ അയാൾ എത്ര വേദന സമ്മാനിച്ചിട്ട് ഉണ്ടെങ്കിലും, അവൾക്ക് ഓർക്കാതെ ഇരിക്കാൻ കഴിയണം എന്ന് ഇല്ല... എങ്ങോട്ട് മനസ്സിനെ വഴി തിരിച്ച് വിടാൻ നോക്കിയാലും, അവിടുന്ന് എല്ലാം ഒളിച്ചോടി, കാത്തിരിപ്പിന് പോലും കാത്തിരിക്കേണ്ടി വരുന്ന നിങ്ങളെ നോക്കി നിൽക്കുന്നു...
എന്തൊക്കെ ആണെങ്കിലും, കുറച്ച് സമയം മാത്രം നീണ്ടു നിൽക്കുന്ന ആ സന്തോഷത്തിന് പകരം വക്കാൻ ഈ ലോകത്ത് എനിക്ക് വേറെ ഒന്നും ഇല്ല... എത്ര മാസങ്ങൾ കാത്തിരിക്കേണ്ടി വന്നാലും അതിൻ്റെ മാധുര്യം ഒട്ടും കുറയാതെ നിലനിൽക്കുന്നു... നിങ്ങൾ, ഞാൻ, എന്നുള്ള ഈ രണ്ടു വ്യക്തികൾ നമ്മൾ ആകുന്ന ആ ചെറിയ വേള, അത് മാത്രം മതി വീണ്ടും ഒരു നീണ്ട ഇടവേളക്ക്... നിങ്ങളെകാൾ മറ്റാർക്കും എന്നെ മനസ്സിലാവില്ല... എനിക്കും കുറച്ചൊക്കെ നിങ്ങളെയും മനസ്സിലാവും... മിണ്ടതെന്താ എന്നും, മിണ്ടിയാൽ മിണ്ടാതിരിക്കാൻ പറ്റാതെന്താ എന്നും...