കിനാവുകൾ നെയ്ത് കൂട്ടിയൊരു പളുങ്ക് കൊട്ടാരമാം എന്റെ മനതാര്, വാതിലുകളുമില്ല ജനാലകളുമില്ലിവിടം.
വിറയാർന്ന മനസ്സിന്റെ വിങ്ങലും തേങ്ങലും അലയടിച്ച് എങ്ങും ഒച്ചയും, തെല്ലും മങ്ങാത്ത വെളിച്ചവും.
അന്നൊരിക്കൽ ഞാൻ നിനക്കായ് നീട്ടിയോരെൻ നിർമലമാം സ്നേഹം തട്ടി തൂവി നീ എന്നെ നോക്കവേ,
അറിഞ്ഞില്ല ഞാൻ നിന്റെ മുഖവിന്യാസങ്ങളിലെ നിസ്സംഗത എന്തോ നോവ് ഒളിച്ചീടുവാൻ വെമ്പുന്നുവെന്ന്.
കുറുകും കൊഞ്ഞലായ് എന്റെ കാതോരം
വന്നു നീ മൂളിയ പാട്ടെന്നെ നിദ്രയിൽ നിന്നും വിളിച്ചുണർത്തവെ,
ഒരു ചെറു മുകുളമായ് എന്നിൽ മുളച്ചൊരു മന്ദഹാസമായ് മാത്രം നിന്റെ ഓർമ്മകൾ മാറിയതെന്തിന്?

Last edited: