വിസമ്മതം
വിരലുകൾ വരികൾ മെനയാൻ
വിസമ്മതിക്കുന്ന ഈ രാവിൽ,
ഒന്ന് നിന്റെ സ്വരം കേൾക്കാൻ
കൊതിച്ചുപോയി ഈ നിമിഷം.
ആശങ്ങകൾ മാറി സങ്കടം
വിദുംബൽപൂണ്ടു കവിതയായി...
ആ മിഴിനീർ മയ്ക്കാൻ
അവൻ വരും എന്ന് അവൾ
ഇന്നും വിശ്വസിക്കുന്നു,
ഹൃത്തിൽ ഹർഷാരവങ്ങൾ
നിറക്കാൻ അവൾ ആശിച്ചു
എങ്കിലും,പിടയുന്ന ഹൃദയം
വിസമ്മതിച്ചു നിരന്തരം.
പ്രണയാർദ്രമൊരു കവിത,
കുറിക്കേണ്ട കാലം
വിദൂരമല്ല ഇനി,
ചിരിയിലൊഴുകുന്ന ഒരു കാവ്യം
അവൾ രജിക്കട്ടെ ശീഘ്രം…

Last edited: