ഒരു നല്ല സുഹൃത്തിനെ നഷ്ടപ്പെടുന്നതെപ്പോഴാണെന്ന് അറിയുമോ ?
ഒരുപാട് കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നതിന് ശേഷം രണ്ടിൽ ഒരാൾക്ക് അത് പ്രണയമായി മാറുമ്പോഴാണ്
സുഹൃത്ത് എന്നാൽ സുഹൃത്ത് തന്നെയായിരിക്കണം അത് മനസ്സുമായുള്ള ചങ്ങാത്തം ആണ്
പക്ഷേ അങ്ങനെ ഒരു പ്രണയം രണ്ടു പേർക്കും തോന്നുകയും അയാളില്ലാതെ ജീവിക്കാനാകില്ലെന്നും തിരിച്ചറിയാൻ പറ്റുന്നുണ്ടേൽ അത് വളരെ നല്ല കാര്യമാണ്
കാരണം ഒരു സുഹൃത്തിന് ഏറ്റവും നല്ല സ്നേഹിതനോ സ്നേഹിതയോ ആകാൻ കഴിയും.അത്രത്തോളം സ്വാതന്ത്ര്യവും ചിന്തകളും ഇഷ്ടങ്ങളും പങ്കുവെക്കലുകളായി ആ ബന്ധത്തിൽ ഉണ്ടാകും
രണ്ടിൽ ഒരാൾക്കേ ഉള്ളൂവെങ്കിൽ ആ പ്രണയം തുറന്നു പറയുന്നതോടുകൂടി നല്ലൊരു സുഹൃത്തിനെ നഷ്ടമായേക്കാം
കാരണം സുഹൃത്തിന് ശാരീരികമായ മോഹങ്ങളുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല
അങ്ങനെ കാണാത്ത ആഗ്രഹിക്കാത്ത ഒരാളെ മറ്റൊരാൾക്ക് പിന്നീട് പ്രണയിതാവായി കാണാൻ കഴിയില്ല
തീർച്ചയായും സുഹൃത്ത് ബന്ധത്തിൽ വിള്ളലുകളോ അകൽച്ചയോ സംഭവിക്കും
സ്വാഭാവികമായി മാറ്റി നിർത്തപ്പെടും
സുഹൃത്തിനോടുള്ള ഇഷ്ടക്കുറവോ ആത്മാർത്ഥതയോ ഇല്ലാത്തതിനാലല്ല
രണ്ട് പേരുടേയും വികാരങ്ങൾ വ്യത്യസ്തമാണ് എന്ന ബോധ്യത്തിലാണ്
ഒരാൾക്ക് പ്രണയസ്വഭാവത്തിലുള്ള സ്നേഹവും മറ്റുള്ളവർക്ക് സൗഹൃദപരമായ സ്നേഹവും ആകുമ്പോൾ അതൊരിക്കലും സന്തോഷപ്രദമായ ഒരു ബന്ധമാകില്ല
അതു വളരെ ദൗർഭാഗ്യകരവുമാണ്
എത്രയൊക്കെ ആത്മാർത്ഥമായ ബന്ധമാണെങ്കിലും നമുക്കില്ലാത്തൊരു വികാരത്തെ ഒരാൾക്കുള്ളത് കൊണ്ട് മാത്രം പിടിച്ചു നിർത്താനോ പ്രണയിക്കാനോ ശ്രമിക്കരുത്.
സുഹൃത്തുക്കൾ എത്രയുണ്ടെങ്കിലും നല്ലതാണ് പക്ഷേ പ്രണയം ഒന്നേ ഉണ്ടാകൂ
നമുക്ക് വേറെ ഒരാളോട് തോന്നിയാൽ അത് അവസാനിക്കും
ഇല്ലാത്തത് ഇല്ലന്ന് തുറന്ന് പറയുന്നതാണ് നല്ലത്
അകറ്റി നിർത്തുന്നതാണ് നല്ലത്
സൗഹൃദം സൗഹൃദമായി തുടരട്ടെ സുഹൃത്തിനെ
നഷ്ടപ്പെടുത്താതിരിക്കട്ടെ