Galaxystar
Favoured Frenzy
ഹൃദയതാളങ്ങളെ മനസ്സിലാക്കുന്നൊരീ ..
കുളിർതെന്നലായി വരും സൗഹൃദങ്ങൾ ...
സാന്ത്വന സ്പർശമായ് ചാരെയണയുമ്പോൾ
ഭാഗ്യമീജന്മവും ജീവിതവും..
രൂപവും ഭാവവും ഭാഷയുമില്ല
വേറുകൃത്യങ്ങളേതുമില്ലാ ..
അനുദിനം വളരുന്നോരാത്മ വിശ്വാസമായ്
നിസ്വാർത്ഥ സ്നേഹത്തിൻ ദീപ്തിയായി
മനസ്സിലെ നന്മകൾ പങ്കിട്ടുനൽകിടാം
കുറവുകളുൾക്കൊണ്ടു ചേർത്തു നിർത്താം...
തെറ്റുകളേതും തിരുത്തിക്കൊടുത്തിടാം
കൈത്താങ്ങേകിടാമെന്നുമെന്നും
കുളിർതെന്നലായി വരും സൗഹൃദങ്ങൾ ...
സാന്ത്വന സ്പർശമായ് ചാരെയണയുമ്പോൾ
ഭാഗ്യമീജന്മവും ജീവിതവും..
രൂപവും ഭാവവും ഭാഷയുമില്ല
വേറുകൃത്യങ്ങളേതുമില്ലാ ..
അനുദിനം വളരുന്നോരാത്മ വിശ്വാസമായ്
നിസ്വാർത്ഥ സ്നേഹത്തിൻ ദീപ്തിയായി
മനസ്സിലെ നന്മകൾ പങ്കിട്ടുനൽകിടാം
കുറവുകളുൾക്കൊണ്ടു ചേർത്തു നിർത്താം...
തെറ്റുകളേതും തിരുത്തിക്കൊടുത്തിടാം
കൈത്താങ്ങേകിടാമെന്നുമെന്നും
