പേരിടാനാവാത്ത ആത്മബന്ധങ്ങളുടെ മനസ്സിൽ അലയടിക്കുന്ന തിരയ്ക്കുള്ളിൽ ഓർമകളുടെ സ്വർണ മത്സ്യങ്ങൾ പോലെ നമ്മളെ ചേർത്തുവച്ചിരുപ്പുണ്ടെന്ന് അറിയുന്നതൊരു സംതൃപ്തിയാണ്... സൗഹൃദവനിയിലെ മുല്ലവള്ളികളിൽ അഭ്രപുഷ്പങ്ങൾ പരത്തുന്ന സുഗന്ധം പോലെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ്...ഒരു വാക്കിലൂടെ ഒരാളുടെ പരിഗണനയിൽ താനുമുണ്ടെന്ന് അറിയുന്ന നിമിഷം ജീവിതത്തിന്റെ വഴിദൂരങ്ങളിൽ ദിശ കാണിക്കുന്ന വിളക്കുകാലുകൾ പോലെ പ്രകാശരിതമാവും മനസ്സ്... ഓർമ്മകളിൽ എനിക്കും ഇടമുണ്ടെന്ന് അടിവരയിട്ട പ്രിയ സൗഹൃദങ്ങളോട് എന്നും നന്ദിയും സ്നേഹവും മാത്രം.