Galaxystar
Favoured Frenzy

കായലിന്റെ മറുകരയിൽ തെങ്ങിൻ തലപ്പുകൾക്കിടയിലൂടെ
താഴ്ന്നു പോകുന്ന സൂര്യന്റെ
അവസാന രശ്മികൾ
കായൽ പരപ്പിനെയും ഞങ്ങളെയും ഒരുപോലെ ചുവപ്പിച്ചു...
രണ്ട് ഹൃദയങ്ങൾ ഇതാ ഒന്നായി...
സൂര്യൻ അസ്തമിച്ചു...
ഇരുട്ട് പരന്നു...
തിരികെ പോരണം എന്ന് എനിക്കോ
അവൾക്കോ അപ്പോൾ തോന്നിയില്ല...
മഞ്ഞപ്പൂക്കൾ പൊഴിച്ചു നിന്ന ഒരു പൂവരശിന്റെ ചോട്ടിൽ പരസ്പരം കൈകൾ കോർത്തു പിടിച്ച് ഞങ്ങൾ ഇരുന്നു...
ചുവന്നുപോയ കായലിന് മേൽ പടർന്നിറങ്ങിയ കറുപ്പിന് അപ്പോൾ കൂടുതൽ ഭംഗിയുള്ളതായി തോന്നി...!!!