Galaxystar
Favoured Frenzy
സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടുണ്ടെന്ന് സന്ധ്യയാണെനിക്കു കാട്ടിത്തന്നത്.
ചിറകുകളുണ്ടെന്നത് മേഘങ്ങളും.
പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന് എന്നോടു മന്ത്രിച്ചത്
ഇരുളുമൂടിയ അനന്തവിഹായസ്സും.
വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി, മേഘച്ചിറകുകളോടെ
ഹൃദയങ്ങളൊന്നായി പറന്നുയരാം...
രാവു വിരിച്ചിട്ട ആകാശപ്പരവതാനിയില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ
എത്ര ദൂരം സഞ്ചരിക്കാനാവും!
നിന്റെ സ്നേഹവിരലുകള്‍എന്നോടു ചേര്‍ന്നുണ്ടെങ്കില്‍ പ്രളയകാലത്തോളം
പ്രണയം നുകര്‍ന്ന് അനന്തതയിലേയ്ക്കു നടന്നു കയറാം നമുക്ക്...
പ്രണയം പൂക്കുന്ന താഴ്വരകളിലൂടെ,
അളവറ്റ സ്നേഹം പരസ്പരം പങ്കുവെച്ച്
ഒരിക്കലും പിരിയാതെ,കോര്‍ത്തുപിടിച്ച കൈകളോടെ നമുക്കു നടക്കാം
ചക്രവാള സീമകളിലേയ്ക്ക്....
ഒരു സ്നേഹക്കടലിന്റെ തീരത്ത് പ്രണയമധുരം നുകര്‍ന്നിരിക്കാം,കല്പാന്തകാലം
ഒടുവില്‍ നിന്റെ താരാട്ടുപാട്ടിനു
കാതോര്‍ത്ത് നിന്റെ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങട്ടെ ഞാന്‍...!!!
....