
ഞാൻ അവസാനമായി അവളെ കണ്ട നാൾ, അവളോടായി ഞാൻ ചോദിച്ചു "ഇനി നീ ഒരിക്കലും എന്റെതല്ലല്ലോ " എന്ന്....
ഞാൻ പ്രതീക്ഷിച്ച മറുപടി "ഞാൻ എന്നും ഏട്ടന്റെ മാത്രം ആയിരിക്കും " എന്നായിരുന്നു....
എന്നാൽ സംഭവിച്ചതോ.....
അവൾ ഒരക്ഷരം മിണ്ടാതെ എന്റെ മടിയിൽ തല ചായ്ച്ചു കിടന്നു.. ആ സന്ധ്യമയങ്ങും നേരം അവളുടെ മുഖം എനിക്ക് കാണാൻ കഴിയുന്നില്ലായിരുന്നു... എന്നാൽ അവളുടെ മുഖത്ത് ചേർത്ത് പിടിച്ച എന്റെ കൈകൾ നനയുന്നുണ്ടായിരുന്നു........
നീ എത്ര ദൂരെ ആണെങ്കിലും എൻ മാനസം നിന്റെ അരികിലായി കാണും.... എന്നും.... എൻ അവസാന ശ്വാസം വരെ........