Raks
Favoured Frenzy
അവൾ എനിക്ക് ഒരു മാലാഖ ആണ്.. എൻ്റെ മനസ്സിനെ ഞാൻ പോലും അറിയാതെ കവർന്നെടുത്ത പെരും കളളിയാണ്, ചുറ്റും അഹങ്കാരത്തിൻ്റെ വേലിക്കെട്ടുകൾ തീർത്താലും അവൾ എനിക്ക് ഒരു ചെമ്പനീർപൂവാണ്., എനിക്ക് ചുറ്റും അവൾ തീർത്തിട്ടുള്ള ഒരു മായിക വലയത്തിൽ ആണ് ഞാൻ ഇന്നു ഈ നിമിഷം വരെയും ജീവിക്കുന്നത്. ഒരിക്കലും പറഞ്ഞറിയിക്കാൻ വയ്യാത്ത എന്തോ ഒരു മാസ്മരികത അവളിൽ ഞാൻ കാണുന്നു ,എന്നെ ശാസ്വികാനും.. സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാനും അതെ അളവിൽ അവൾക്ക് മാത്രേ സാധിക്കൂ..കലഹങ്ങളും അതിൻ്റെ വേലിയേറ്റ വേലിയിറക്കങ്ങളും എത്രമേലാഞ്ഞടിച്ചിട്ടും ആ മാലാഖ കുഞ്ഞ് എന്നെ ഇന്നും ചേർത്ത് പിടിക്കുന്നു.എങ്ങനെ എന്ന് ഇന്നും അറിയില്ല.. ഒരാൾ വീണ്ടും .. വീണ്ടും നമ്മളെ തേടി വരുന്നുണ്ടെങ്കിൽ , ക്ഷമിക്കുന്നുണ്ടെങ്കിൽ,കാത്തിരിക്കുന്നു ണ്ടെങ്കിൽ, അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാൻ ആകില്ല.. അതെ അവൾ എൻ്റെ മാലാഖ കുഞ്ഞ്.
