പ്രിയപ്പെട്ട വിക്ടർ..
എങ്ങനെയാണ് നിങ്ങളെക്കുറിച്ച് എഴുതി വെക്കേണ്ടത് എന്നെനിക്കറിയില്ല. നിങ്ങളെന്ന സ്നേഹത്തെ തിരിച്ചറിയാൻ ഞാൻ ഒത്തിരി വൈകിയെന്ന് മാത്രമറിയാം..

എത്ര മനോഹരമായാണ് നിങ്ങളെന്നെ സ്നേഹിച്ചത് ഞാൻ ചെന്നിരിക്കാറുള്ള ഇടങ്ങളിലെല്ലാം ആ കണ്ണുകൾ പരതിയത്...
പ്രണയ വർണ്ണങ്ങൾക്കൊണ്ട് തരംഗം സൃഷ്ടിച്ച കലാലയത്തിൽ ഇത്രയും നിശബ്ദമായി എങ്ങനെയാണ് തനിക്ക് ഒരാളെ പ്രണയിക്കാൻ കഴിഞ്ഞത്.. അതും മറ്റാരുടെയും കണ്ണിൽ ശ്രദ്ധയാകർഷിക്കാൻ ഒന്നും തന്നെയില്ലാത്ത എന്നോട്
പരസ്പരം കൈമാറാറുള്ള പുസ്തകങ്ങളിൽ പോലും എനിക്കായ് കരുതി വെച്ചൊരു ഇഷ്ട്ടത്തെ ഞാൻ അറിയാതെ പോയി. അല്ല എഴുത്തും വായനയും മാത്രമുള്ള എന്റെ ലോകത്തിലേക്ക് ആ ഇഷ്ട്ടത്തെ താൻ അറിയിക്കാതെ പോയി
അന്നാദ്യമായി കവിത ചൊല്ലാൻ സ്റ്റേജിൽ നിൽക്കുമ്പോൾ അകലങ്ങളിലിരുന്നൊരു നോട്ടം എന്നെ ആസ്വദിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിൽ മുഴുവൻ നിങ്ങൾക്ക് എന്നോടുള്ള പ്രണയമായിരുന്നെന്ന് മാത്രം ഞാൻ അറിഞ്ഞിരുന്നില്ല..!
നഷ്ട്ടപ്പെടുമെന്ന ഭയത്തിനാലാണോ, നേടുന്നതിനേക്കാൾ മനോഹരം ഇങ്ങനെ അറിയാതെ പ്രണയിക്കുന്നതിനാണെന്ന് കരുതിയതിനാലാണോ ആ ഇഷ്ട്ടത്തെ മൗനങ്ങളിൽ ഒളിച്ചു വെച്ചത്.
കലാലയ ജീവിതത്തിൽ ഓർത്തു വെക്കാൻ പാകത്തിനൊന്നും തന്നെയില്ല വായിച്ചു തീർത്ത കുറച്ചു പുസ്തകങ്ങളല്ലാതെ..
എന്നാൽ ഇന്നിതറിഞ്ഞ നിമിഷം മുതൽ എനിക്കെന്തൊക്കെയോ അവിടം നഷ്ട്ടമായിരിക്കുന്നുവെന്ന തോന്നൽ..
നമ്മളിലെ സ്ഥിരം സംസാരങ്ങളിൽ പോലും വന്നു പോകാത്ത നിശബ്ദമായ തന്റെ പ്രണയത്തെ ഒരിക്കൽ പോലും അസ്വസ്ഥപ്പെടുത്താതെ കൂട്ടിരുന്ന നല്ല നിമിഷങ്ങളെ, നിങ്ങളെന്ന സ്നേഹവലയത്തെ ഒക്കെ എന്തെന്നില്ലാത്തൊരു ഇഷ്ട്ടം തോന്നിപ്പോകുന്നു.
അതെ,വിക്ടർ നിങ്ങളിലെ പ്രണയ വർണ്ണങ്ങൾക്ക് പറഞ്ഞറിയിക്കാനാവാത്ത എന്തോ ഭംഗിയുണ്ട്.. അതു തന്നെയാണ് വർഷങ്ങൾക്കു ശേഷവും നിങ്ങളെക്കുറിച്ച് എഴുതാൻ എന്നെ തോന്നിപ്പിക്കുന്നതും..
കടപ്പാട്:കാവ്യ