nandini00
Novice Sprinter
..
ഒരു മൗനരാവിൽ മറകുട ചാർത്തി,
യെൻപ്രണയ വല്ലിയിൽ പൂത്തൊരു, പ്രണയമാണെന്റെ ഗീതം,
ആഗതം നീയെന്റെ നയനങ്ങൾ ദർശിച്ചു,
സ്വാഗതം ചൊല്ലുന്ന നക്ഷത്ര കൂട്ടങ്ങൾ,
ആത്‍മഗതം ചൊല്ലി പുഞ്ചിരി തൂകവെ,
ഓർക്കുന്നു ഞാൻ നിന്റെ പാതിരാ പരിഭവം,
ഓർമ്മയിൽ നീറുന്ന പരിദേവനങ്ങളായി,
മനസ്സിൻ അകത്തളം നിറഞ്ഞ രഹസ്യങ്ങൾ,
മധുമഴ പോലെ പെയ്തിറങ്ങി,
കുളിരുള്ള രാവുകൾ നറുമണം പരത്തിയെൻ,
ഹൃദയ ചില്ലയിൽ മാസ്മര ഗന്ധം തീർത്തീടവെ,
എന്നിലെ പ്രണയ ഭൂവിൽ ഇരു കൈവഴികളാൽ ഒഴുകി, ഒന്നായിതീർന്നൊരു പുഴകണക്കെ ,
നിശ്ചലം മമ സ്നേഹ തീരത്ത്, അന്യോന്യം നോക്കി മൗനാനുരാഗി യായി നിൽക്കവേ,
വീണ്ണിലെ താരക കൂട്ടങ്ങൾ കണ്ണിറുക്കി ആശ്ലേഷം ചൊരി ഞ്ഞതും,
ഓർക്കുന്നു ഞാനാ പ്രണയ രാവിൽ , മറകുട ചാർത്തി നീ,
യെൻ പ്രണയ വല്ലിയിൽ പൂത്ത പ്രണയ ഗീതങ്ങളൊക്കെയും...