neeraja
Newbie
വെയിൽ ചാഞ്ഞു - പകലെരിഞ്ഞണയാൻതുടങ്ങുമാ
നിഴൽ മൂടും സായന്തനത്തിലന്ന്,
ഒരു മരച്ചില്ലതൻ ചെറു നിഴലിലന്ന് നാം
ഒരു മാത്ര കൂടി വന്നൊത്തുചേർന്നു
പലനാളായ് പറയാതെ കനലായെരിഞ്ഞൊരു
പരിഭവം തീർത്തു പിരിഞ്ഞു പോകാൻ
വഴി പിരിഞ്ഞകലുവാൻ മാത്രമായ് നമ്മളാ
ഇടവഴിയോരത്ത് ചേർന്നിരുന്നു
ഇനിയില്ലൊരു കുടക്കീഴിൽ നാം പങ്കിട്ട
ചെറുമഴച്ചാറ്റലിൻ കുളിരോർമ്മകൾ
ഇനിയും പ്രഭാതങ്ങളില്ല നാമൊന്നിച്ചു
കുളിർമഞ്ഞ് ചൂടിയ നടവഴിയും
നെഞ്ചിലെ വിങ്ങലുമായ് നാമുറങ്ങാതെ
നൊന്തു വെളുപ്പിച്ച രാവുമില്ല
ഇടറാതെ കാലടികളിരുദിശയിലേയ്ക്കായി
തളരാതെ തനിയെ നടന്നു പോകാം
ഒരു വിളിക്കായി നാം കാതോർത്തിരുന്നതും
ഒരു വാക്കിൻ നൊമ്പരം നെഞ്ചു നോവിച്ചതും
പറയാതെയറിയാതെ പോയതെല്ലാം നമ്മൾ
ഇരുവരുമന്നു പറഞ്ഞു തീർത്തു
നന്മകൾ ചൊല്ലിയകലുന്നനേരം നാം
എന്തിനോ പിൻതിരിഞ്ഞൊന്നു നോക്കീടവേ
ഇരുഹൃദയങ്ങളിലൊരു ചോദ്യമെന്തിനോ
ഇടനെഞ്ചിൻ താളമായ് വിങ്ങിനിന്നു
"പരിഭവമെല്ലാം പറഞ്ഞുതീർത്തെങ്കിൽ നാം
പിരിയുവതെന്തിന് പ്രിയതേയിനി " ?
നിഴൽ മൂടും സായന്തനത്തിലന്ന്,
ഒരു മരച്ചില്ലതൻ ചെറു നിഴലിലന്ന് നാം
ഒരു മാത്ര കൂടി വന്നൊത്തുചേർന്നു
പലനാളായ് പറയാതെ കനലായെരിഞ്ഞൊരു
പരിഭവം തീർത്തു പിരിഞ്ഞു പോകാൻ
വഴി പിരിഞ്ഞകലുവാൻ മാത്രമായ് നമ്മളാ
ഇടവഴിയോരത്ത് ചേർന്നിരുന്നു
ഇനിയില്ലൊരു കുടക്കീഴിൽ നാം പങ്കിട്ട
ചെറുമഴച്ചാറ്റലിൻ കുളിരോർമ്മകൾ
ഇനിയും പ്രഭാതങ്ങളില്ല നാമൊന്നിച്ചു
കുളിർമഞ്ഞ് ചൂടിയ നടവഴിയും
നെഞ്ചിലെ വിങ്ങലുമായ് നാമുറങ്ങാതെ
നൊന്തു വെളുപ്പിച്ച രാവുമില്ല
ഇടറാതെ കാലടികളിരുദിശയിലേയ്ക്കായി
തളരാതെ തനിയെ നടന്നു പോകാം
ഒരു വിളിക്കായി നാം കാതോർത്തിരുന്നതും
ഒരു വാക്കിൻ നൊമ്പരം നെഞ്ചു നോവിച്ചതും
പറയാതെയറിയാതെ പോയതെല്ലാം നമ്മൾ
ഇരുവരുമന്നു പറഞ്ഞു തീർത്തു
നന്മകൾ ചൊല്ലിയകലുന്നനേരം നാം
എന്തിനോ പിൻതിരിഞ്ഞൊന്നു നോക്കീടവേ
ഇരുഹൃദയങ്ങളിലൊരു ചോദ്യമെന്തിനോ
ഇടനെഞ്ചിൻ താളമായ് വിങ്ങിനിന്നു
"പരിഭവമെല്ലാം പറഞ്ഞുതീർത്തെങ്കിൽ നാം
പിരിയുവതെന്തിന് പ്രിയതേയിനി " ?