തണലും നീയേ കനലും നീയേ,
നിൻ സ്നേഹത്തിൻ കനിവിൽ
പൊള്ളുന്നുണ്ടൊരീ നെഞ്ചകം...
കിട്ടാത്ത സ്നേഹം കൊതിച്ചൊരാ
കുഞ്ഞു നെഞ്ചകം പകച്ചുനിന്നുപോയി...
അളവില്ലാ സ്നേഹത്തിൻ ഉറവയായി,
നീ നിറയവേ...
കാലത്തിൻ കുസൃതികളെ ഇന്ന്,
ഞാൻ അറിഞ്ഞുകൊണ്ട് വിസ്മരിക്കവേ,
നിയാം പൊരുളിനെ തേടുന്നു ഞാൻ...
എന്നിലെ ഗന്ധം നിനക്കായ് പരക്കവെ,
നിന്നിലെ വർഷം എനിക്കായ് ചൊരിയുന്നു
കടന്ന് പോയ കാലത്തിൻ ഓർമകൾ
ഒന്നൊന്നായി കൊഴിഞ്ഞു വീഴവെ,
അവൾ അവനായി മാത്രം തുടിക്കുന്നു...
നിൻ സ്നേഹത്തിൻ കനിവിൽ
പൊള്ളുന്നുണ്ടൊരീ നെഞ്ചകം...
കിട്ടാത്ത സ്നേഹം കൊതിച്ചൊരാ
കുഞ്ഞു നെഞ്ചകം പകച്ചുനിന്നുപോയി...
അളവില്ലാ സ്നേഹത്തിൻ ഉറവയായി,
നീ നിറയവേ...
കാലത്തിൻ കുസൃതികളെ ഇന്ന്,
ഞാൻ അറിഞ്ഞുകൊണ്ട് വിസ്മരിക്കവേ,
നിയാം പൊരുളിനെ തേടുന്നു ഞാൻ...
എന്നിലെ ഗന്ധം നിനക്കായ് പരക്കവെ,
നിന്നിലെ വർഷം എനിക്കായ് ചൊരിയുന്നു
കടന്ന് പോയ കാലത്തിൻ ഓർമകൾ
ഒന്നൊന്നായി കൊഴിഞ്ഞു വീഴവെ,
അവൾ അവനായി മാത്രം തുടിക്കുന്നു...
Last edited: