• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

നീ...!!!

.
ഞാനെന്ന ക്യാൻവാസിൽ നിൻ്റെ ചായക്കൂട്ടുകളാൽ നീ തീർക്കാൻ പോകുന്ന ആ മനോഹര ചിത്രത്തിന് വേണ്ടി മാത്രമാണ് ഇനി എൻ്റെ കാത്തിരിപ്പ്.
.
Still Life That Feels Alive.jpeg
 
.
നിന്റെ കൂടെയുള്ളപ്പോൾ മാത്രം പൂർണ്ണമാകുന്ന ഒരു ഞാനുണ്ട് എന്നിൽ. ആ എന്നെ എനിക്ക് വേറെ ഒരിടത്തും കണ്ടെത്താനായിട്ടില്ല.
.
Hannes Caspar added a new photo_.jpeg
 
.
ഓർക്കുന്ന നാൾ തിരികെ വരിക... മറുപടി കിട്ടാത്ത എന്റെ വരികൾക്ക് ഇന്നും നിന്നോട് പ്രണയം മാത്രമാണ്.
.
c182daca-9b9f-43a3-a1dd-75e2c1aeb523.jpeg
 
.
എത്രയൊക്കെ മനോഹരമായി എഴുതിവെച്ചാലും ഒരു വരിയിലും പൂർണ്ണമാകാത്ത കവിതയാണ് നീ. വായിച്ചറിയുന്നതിനേക്കാൾ, അനുഭവിച്ചറിയേണ്ട ഒരു സത്യം.
.
e8d5b509-3e90-4b3b-bac5-2de800bc5c13.png
 
.
സ്നേഹത്തിന്റെ പേരിൽ ഇനിയും തെറ്റുകൾ ആവർത്തിക്കാൻ, ഒരിക്കൽക്കൂടി നിന്നിലേക്കൊരു മടക്കയാത്ര ഇനി എനിക്ക് അസാധ്യമാകട്ടെ...
.
85e25915-ecce-42fd-b414-6ea583a07b36~2.jpeg
 
Last edited:
.
നിന്നോട് പറയാൻ കൊതിച്ചിട്ടും ചുണ്ടുകൾക്കിടയിൽ എവിടെയോ വെച്ച് അനാഥമായിപ്പോയ ചില വാക്കുകളുണ്ട്. പറയാതെ പോയ ആ വാക്കുകൾ, മനസ്സിലെ കടലാഴങ്ങളിൽ ഇന്ന് നിന്നെ തേടി കൊണ്ടിരിക്കുന്നു.
.
b6d14bf8-289e-4c62-8fad-01212189174d.jpeg
 
.
അന്ന് നിന്റെ വാക്കുകളോട് തോൽക്കാൻ എനിക്ക് ഇഷ്ടമായിരുന്നു... എന്നാൽ ഇന്ന് നിൻ്റെയീ മൗനം എന്നെ പൂർണ്ണമായും ഇല്ലാതാക്കുന്നു.
.
9ab9ec10-7fcf-46c1-b9fd-cb654b056e91.jpeg
 
.
കാലത്തിന് പോലും മായ്ച്ചുകളയാൻ കഴിയാത്ത വിധം, മറ്റാർക്കും വായിച്ചെടുക്കാനാകാത്തൊരു വരിയായി നീ എന്നിൽ എഴുതപ്പെട്ടിരിക്കുന്നു.
.
ee6a423d-2310-4edf-bb0f-4194e69f51f8.png
 
Top