എന്തേ നീ കണ്ടില്ല നിറഞ്ഞൊരെൻ കണ്ണീർപ്പൂക്കളെ,
അകലുകയാണോ നീ ? അറിഞ്ഞിട്ടും എന്നെ അറിയാത്തപോലെ....
പിടയയുന്നുണ്ടീ മനം നിന്നിലെ മൗനത്താൽ,
നീയേകും വേദനപോലും സുഖമാണെനിക്ക്......
എങ്കിലുമമെന്നെ തളർത്തുന്നു നിന്റെയീ
അപരിചിതത്വം.
പറയാതെയകലുവാനെന്തേ.... ഞാനറിയാതെ നൽകിയോ നൊമ്പരം.
നീ തീർത്ത വലയത്തിനപ്പുറം, നീയെന്ന സ്നേഹത്തിനപ്പുറം....
മറ്റൊന്നുമില്ലീ ജീവിതത്തിൽ...!
എന്നിട്ടും ഓർക്കാത്തതെന്തേ നീയെന്നെ?
അത്രയും മാഞ്ഞുവോ ഞാൻ നിന്നിൽ നിന്ന്?
ഞാൻ നിനക്കാരായരുന്നു സത്യത്തിൽ..
പറയാനാകുമോ എനിക്കായൊരു വാക്ക്?
വെറുതെ നിനയ്ക്കുവാനെങ്കിലും നൽകുമോ.....
നെറുകയിൽ തീർത്തൊരു ചുടുചുംബനം..
മതിയാകുമീ ജന്മം സഫലമാകുവാൻ, മറ്റൊന്നും നൽകുവാനില്ലെൻ നിനവിലായ്...
എൻ മിഴികളിൽ നിറഞ്ഞ നിൻ മന്ദഹാസം മതിയെൻ പ്രിയനേ......
നിനക്കായ്.....
ആതി....