.
നിന്നോട് മാത്രമായി പറയാൻ ഒരുപാട് ഉണ്ടായിരുന്നു എനിക്ക്. പക്ഷേ പറയാൻ മനസ്സ് ആഗ്രഹിച്ചതൊക്കെയും പറയാതെ പോയ വാക്കുകളുടെ ആഴങ്ങളിലെവിടെയോ മാഞ്ഞു പോയി. ഒരുപക്ഷേ, എൻ്റെ നിശ്ശബ്ദതയിൽ ആഴമുള്ളൊരു ലോകം നീയും കണ്ടിരുന്നിരിക്കാം.
എന്നിട്ടും, നീ എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചതെന്താണോ അത് പറയാൻ നീ എന്നോട് ആവശ്യപ്പെട്ടതേയില്ല. ഞാൻ പറയുമെന്ന് കരുതി കാത്തിരുന്നിരിക്കാം നീ. പക്ഷേ, നിൻ്റെ കാതുകൾ കൊതിച്ചതൊക്കെയും എൻ്റെ മൗനത്തിൻ്റെ ആഴങ്ങളിൽ നിശബ്ദമായി മുങ്ങിപ്പോയി. പറയാതെ പോയ വാക്കുകളാൽ വിരിയാതെപോയ എൻ്റെ സ്നേഹാർത്ഥങ്ങൾ, നീ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയായിരുന്നോ? അതോ എൻ്റെ മൗനം നിനക്ക് വായിക്കാൻ കഴിഞ്ഞില്ലായിരുന്നോ?
എന്നാൽ, ഒന്നുമാത്രം ഞാൻ പറയാം... പ്രിയപ്പെട്ടവളേ, നീ വായിക്കുവാനല്ലാതെ ഒരു വരി പോലും ഞാൻ ഇവിടെ കുറിച്ചിട്ടില്ല. എൻ്റെ കവിതയിലെ ഓരോ വാക്കും, ഞാൻ ഇവിടെ എഴുതിയിട്ട ഓരോ വരിയും നിനക്കുവേണ്ടിയായിരുന്നു. എൻ്റെ ഹൃദയം പാടിയ പ്രണയഗാനം,
നിനക്കായി മാത്രം...!