.
നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടി മാത്രം നമ്മൾ മാറ്റിനിർത്തുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു പരിഭവവും പറയാത്ത, ഒരു പരാതിയുമില്ലാത്ത, നിങ്ങൾ വിട്ടുപോയാലും കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള, നിങ്ങളെ ഭീകരമായി സ്നേഹിക്കുന്ന മനുഷ്യർ. ജീവിതത്തിന്റെ തിരക്കുകൾക്ക് ശേഷം, ഏറ്റവും ഒടുവിൽ നിങ്ങൾ അവരിലേക്ക് ചെല്ലുമ്പോൾ, നിങ്ങൾക്കറിയാം, നിങ്ങൾക്ക് വേണ്ടി മാത്രമായി ഒരു വാതിൽ അവർ തുറന്നിട്ടിട്ടുണ്ടെന്ന്. അവർ കാത്തിരിക്കുന്ന നിമിഷങ്ങളുടെ വേദനയോ അവരുടെ ഹൃദയത്തിലെ സ്നേഹത്തിന്റെ ആഴമോ നിങ്ങൾ ഒരിക്കലും ഓർക്കാറില്ല.
നിങ്ങൾ അനുഭവിച്ച സ്നേഹങ്ങളെല്ലാം പിടിവാശികളും, ദേഷ്യവും, പരാതികളും നിറഞ്ഞതായിരുന്നു. എന്നാൽ, യാതൊരു നിബന്ധനകളുമില്ലാതെ നിങ്ങളെ കേൾക്കാൻ കാത്തിരിക്കുന്ന, നിങ്ങളെ നിങ്ങളായി സ്നേഹിക്കുന്ന, നിങ്ങളുടെ ദുഃഖത്തിൽ നിങ്ങളെ ചേർത്തുപിടിക്കുന്ന മനുഷ്യരെ, നമ്മൾ സൗകര്യപൂർവ്വം മറന്നു കളയും. ഈ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് വേണ്ടി ഞാൻ ഉണ്ട് എന്ന് പറയുന്ന ആ മനുഷ്യരെ നമ്മൾ ശ്രദ്ധിക്കാതെ പോകും.
നിങ്ങളുടെ ആ മറവിയിൽ പോലും, നിങ്ങൾ അറിയാത്ത വലിയൊരു സ്നേഹത്തിൻ്റെ ബലമുണ്ട്. ആർക്കുവേണ്ടിയും മാറ്റി നിർത്താത്ത, നഷ്ടപ്പെടുത്താത്ത, മടുപ്പില്ലാതെ നിങ്ങളെ കാത്തിരിക്കുന്ന ഒരു വലിയ ലോകം നിങ്ങൾക്കായി അവിടെയുണ്ടെന്നൊരുറപ്പുണ്ട്. നിങ്ങളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ആ മനുഷ്യർക്ക് നിങ്ങൾ നൽകുന്ന ഒരു പുഞ്ചിരി പോലും അവർക്ക് വലിയൊരു സമ്മാനമാണ്.