കുനുത്ത കുശുമ്പിന്റെ കണ്ണാടിയിട്ടവളേ..
നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..
നമ്മളെന്നും ഉന്മാദികൾ..!!
വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !
- എന്ന് സ്വന്തം..

നീ ഉപ്പുകാറ്റിൽ വാടാതിരിക്കൂ..
വർഷമേഘങ്ങളെ കേൾക്കാതിരിക്കൂ..
തണുവിന്റെ തുഷാരങ്ങളണിയാതിരിക്കൂ..
നമ്മളെന്നും ഉന്മാദികൾ..!!
വരൂ,
ഉന്മാദത്തിന്റെ കേസരങ്ങളഴിച്ചുവയ്ക്കൂ..
നിഴലുകൾ മറവിയിൽ ധ്യാനിക്കുന്നിടത്ത്,
ശ്വാസങ്ങൾ കനലുപോലെ തപിക്കുന്നിടത്ത്,
നിന്റെ നാണത്തിന്റെ വാത്മീകങ്ങളെ
ഞാനെന്റെ ചുണ്ടുകളാൽ തട്ടിമാറ്റാം.
ഒരു കെട്ടിൽ ഇഴചേർന്നലിഞ്ഞു ചേർന്ന്
സൂര്യകാന്തം പോലെ സ്ഫുരിക്കാം..
ജ്വലിക്കാം.. !
- എന്ന് സ്വന്തം..

Last edited: