Galaxystar
Favoured Frenzy
ചിങ്ങമാസമെന്നത്
മഴ മറന്നു പോയതായിരുന്നോ
അതോ..
മഴയ്ക്ക് കൊതിതീരാതെയായി -രിക്കാം..
ഹൃദയകവാടമതിൽ
പ്രതീക്ഷയുടെ
പൂക്കളം തീർത്തു കൊണ്ടവൾ
മായികസ്വപ്നങ്ങൾ
മെനഞ്ഞിരുന്നു
ആ കാലത്ത്..
തോരാദുരിതമഴ
പെയ്ത്
ആകെ അലങ്കോലപ്പെട്ടു പോയിയവളുടെ
പൂക്കളം..
വീണ്ടും വീണ്ടും
ശ്രമിച്ചുവെങ്കിലും
പതിവു തെറ്റായ
മഴ വന്നുകൊണ്ടിരുന്നു..
പിന്നെ ആ മുഷിഞ്ഞു
പോയവളുടെ
തിരുമുറ്റം..
ചടങ്ങുകൾ
പോലെയായി
പൂവിടൽ ഒക്കെ...
കൃത്രിമപ്പൂക്കൾ
നിറഞ്ഞ മുറ്റം
ഭംഗിയെങ്കിലും
സുഗന്ധമില്ലാതെ
വെറുതെ വെറുതെ...
എനിട്ടും ആരെയോ
കാത്തിരിക്കുന്നുണ്ട്
ആ പൂക്കളം..
പ്രിയമുള്ള ആരെയോ..
അവന്റെ തേൻമൊഴി കേൾക്കാൻ..
പഴയ ഏതോ
ഓർമ്മകൾ വീണ്ടും
വന്നു ചേർന്നുവെങ്കിലെന്ന്
ഓർത്തിരിക്കാം..
ചുറ്റിലും ഇന്നും
ഓണത്തിൻ സുഗന്ധം
അറിയാതെ പോകുന്നവർ മാത്രം
എവിടെയും നോവുകൾ പേറും ആത്മാക്കൾ
വിഷാദ പൂക്കൾ
നിറഞ്ഞൊരീ
ലോകം..
മഴ മറന്നു പോയതായിരുന്നോ
അതോ..
മഴയ്ക്ക് കൊതിതീരാതെയായി -രിക്കാം..
ഹൃദയകവാടമതിൽ
പ്രതീക്ഷയുടെ
പൂക്കളം തീർത്തു കൊണ്ടവൾ
മായികസ്വപ്നങ്ങൾ
മെനഞ്ഞിരുന്നു
ആ കാലത്ത്..
തോരാദുരിതമഴ
പെയ്ത്
ആകെ അലങ്കോലപ്പെട്ടു പോയിയവളുടെ
പൂക്കളം..
വീണ്ടും വീണ്ടും
ശ്രമിച്ചുവെങ്കിലും
പതിവു തെറ്റായ
മഴ വന്നുകൊണ്ടിരുന്നു..
പിന്നെ ആ മുഷിഞ്ഞു
പോയവളുടെ
തിരുമുറ്റം..
ചടങ്ങുകൾ
പോലെയായി
പൂവിടൽ ഒക്കെ...
കൃത്രിമപ്പൂക്കൾ
നിറഞ്ഞ മുറ്റം
ഭംഗിയെങ്കിലും
സുഗന്ധമില്ലാതെ
വെറുതെ വെറുതെ...
എനിട്ടും ആരെയോ
കാത്തിരിക്കുന്നുണ്ട്
ആ പൂക്കളം..
പ്രിയമുള്ള ആരെയോ..
അവന്റെ തേൻമൊഴി കേൾക്കാൻ..
പഴയ ഏതോ
ഓർമ്മകൾ വീണ്ടും
വന്നു ചേർന്നുവെങ്കിലെന്ന്
ഓർത്തിരിക്കാം..
ചുറ്റിലും ഇന്നും
ഓണത്തിൻ സുഗന്ധം
അറിയാതെ പോകുന്നവർ മാത്രം
എവിടെയും നോവുകൾ പേറും ആത്മാക്കൾ
വിഷാദ പൂക്കൾ
നിറഞ്ഞൊരീ
ലോകം..