ജാലവിദ്യ
കണ്ണ് നിറയുമ്പോൾ അവൾ
കൊതിച്ചത് മഴയെയാണ്...
നനഞ്ഞ കണ്ണൊന്നു ഒളിപ്പിക്കാൻ,
അവൻ്റെ തുള്ളികളിൽ അഭയം തേടി അവൾ...
കണ്ണുനീർ തൊട്ട് നനഞ്ഞ ചുണ്ടിൽ
അവൻ്റെ നിഴൽ കണ്ടില്ലവൾ...
മിഴി തോർന്നു പുഞ്ചിരി
പടർന്നൊരു നേരത്ത്
ഇവിടെ നിന്നെന്ന് അറിയാത്തൊരു
കാറും കോളും നിറഞ്ഞു ആ വാനം നിറയെ...
വിടർന്ന ആ വധനം അവൻ്റെ
തുള്ളികളാൽ വീണ്ടും നനഞ്ഞു...
അന്ന് വ്യസനത്തിൽ മങ്ങിയ മിഴിയിൽ,
ഇന്നെന്തോ സന്തോഷാസ്‌റുക്കൾ മാത്രം...
അവൻ ഒരു മായാജാലക്കാരൻ,
ഒരു വാക്കിനാൽ അവളെ
തൊട്ടുണർത്താൻ അവൾ,
അനുവാദം കൽപ്പിച്ച് നൽകിയവൻ
മായ കാട്ടി മറയുമ്പോഴും,
അവളെ ഒരു മായക്കും വിട്ടുകൊടുക്കാൻ അനുവദം നൽകാത്തവൻ...

Last edited: