ഈ ഒരു ഇമേജറി ആവും ഒരു കാരണം. ഈ കഥാപാത്രവും അതിന്റെ ഒരു സ്വീകാര്യതയും ചെമ്പരത്തിക്ക് ഈ അവസ്ഥ ഉണ്ടാക്കി കാണും.
പിന്നെ ചെമ്പരത്തി കൊണ്ടുള്ള ചായക്ക് കുറച്ച് Calming effect ഉണ്ടെന്നൊക്കെ പറച്ചിൽ ഉണ്ട് . ചെമ്പരത്തി താളി തേച്ചാൽ തല ഒന്ന് തണുക്കും എന്നൊക്കെ പറയുമല്ലോ. അങ്ങനെ തലക്ക് ചൂടുള്ളവർ ചെമ്പരത്തി വെക്കട്ടെ എന്ന ലൈൻ ആവാനും ചാൻസ് ഉണ്ട്, ഈ നെല്ലിക്കാത്തളം വെക്കട്ടെ എന്നൊക്കെ ഉള്ള ഒരു മൂഡിൽ.
പിന്നെ ഇച്ചിരി കാല്പനികമായ ഒരു കഥ കണ്ടത്, മറ്റ് പൂക്കളെക്കാൾ ചെമ്പരത്തിക്ക് പൂന്തേൻ കുറവാണ്. പൂമ്പാറ്റകളും വണ്ടുകളും ഒന്നും അധികം വരാത്ത കൊണ്ട് ബാക്കി ഉള്ള പൂക്കൾ ചെമ്പരത്തിയെ കളിയാക്കിയത്രേ, അങ്ങനെ ചെമ്പരത്തി പൂമ്പാറ്റകളെ ഒക്കെ ആകർഷിക്കാൻ വേണ്ടി ഇച്ചിരി ഹൈപ്പർ ആയി എന്നൊക്കെ ഉള്ള ലെവൽ ഒരു കഥ.
ഇങ്ങനെ ഒക്കെ ആയാലും മലേഷ്യ, സൗത്ത് കൊറിയ, ഹൈറ്റി അങ്ങനെ പല രാജ്യങ്ങളുടെ ദേശീയ പുഷ്പമാണ് പലവിധ ചെമ്പരത്തികൾ.
അപ്പോൾ ആരോ എന്തോ ആരെ കുറിച്ചോ പണ്ട് പറഞ്ഞ് ചാർത്തികൊടുത്ത് കേരളത്തിൽ മാത്രം ആയിരിക്കും ചെമ്പരത്തി ഭ്രാന്തിന്റ ഒരു പ്രതീകം ആയത്
View attachment 359479