ആകാരണമായും ദേഷ്യം വരാറുണ്ടെങ്കിലും കാരണസഹിതം വരികയും അത് നിയന്ത്രിക്കാൻ നിർബന്ധിതയാവുകയും നിസ്സഹായയാവുകയും ചെയ്യുന്ന അവസ്ഥയാണ് അസഹനീയം..ഉള്ളിലെ ക്രോധം അനിയന്ത്രിതമായി കണ്ണിലൂടെ തീജ്വാല കണക്കെ അശ്രുകണങ്ങൾ ആയി പെയ്തിറങ്ങുന്നു..എന്റെ കവിൾതടം മാത്രമേ പൊള്ളുന്നുള്ളു.. ഞാൻ മാത്രമേ അറിയുന്നുള്ളു...ചിലപ്പോഴെല്ലാം അന്ധമായിരിക്കുന്നത് നല്ലതാണ്.. കാഴ്ചകൾ നമ്മിൽ മങ്ങൽ ഏല്പിക്കുന്നതാണെങ്കിൽ..!

