.
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്... ഹൃദയത്തോട് ചേർത്തുവെക്കാൻ ഒരുപാട് കൊതി തോന്നും. ആഴത്തിൽ, ഒരു പുഴ കടലിനെ പ്രണയിക്കും പോലെ, ജീവൻ നൽകി കൂടെ നിർത്താൻ മനസ്സ് വെമ്പും.
ഒപ്പം, ഒരു നിഴൽ പോലെ നഷ്ടപ്പെടുമോ എന്ന ഭയവും കൂടെയുണ്ടാകും. കൈവെള്ളയിൽ നിന്ന് മണൽ വഴുതിപ്പോകുന്നത് പോലെ അത് നഷ്ടമാകുമോ എന്ന് നെഞ്ചിടിപ്പോടെ ആശങ്കപ്പെടും. പക്ഷേ, നേടാനായാലും ഇല്ലെങ്കിലും, പിന്നീട് എന്നെങ്കിലും അത് നഷ്ടപ്പെട്ടാലും, ആ ഒരാൾ എന്നും നെഞ്ചിൻ്റെ ഓരംപറ്റി ഉണ്ടാവും.
ഒരു ഓർമ്മയായി, ഒരു കുളിരായി, ഒരു നോവായി... നമ്മുടെ എല്ലാമായിട്ട്, ഹൃദയത്തിന്റെ എതേലും കോണിൽ ആ സാമീപ്യം എന്നും നിറഞ്ഞുനിൽക്കും. അല്ലേ? കാലം എത്ര മായ്ക്കാൻ ശ്രമിച്ചാലും, ചില ഇഷ്ടങ്ങൾ അങ്ങനെയാണ്; അവ നമ്മളിൽ ലയിച്ചുചേർന്ന്, ഒരിക്കലും മായാതെ ജീവിക്കും.