കണ്ണാടിയില്‍ നോക്കി കണ്ണില്‍ കണ്മഷി പുരട്ടുകയായിരുന്നു ശ്രീലക്ഷ്മി, പുറത്ത് മഴപെയ്തത് അറിഞ്ഞു കാണില്ല. മഴ നനഞ്ഞു അച്ഛന് അകത്തേക്ക് കയറി വന്നു. കൂടെ കൃഷ്ണനും. കൃഷ്ണനെ കണ്ടതും ശ്രീലക്ഷ്മി നാണം ഭാവിച്ചു. കുളിച്ചൊരുങ്ങി നില്ക്കുന്ന അവളെ കണ്ട കൃഷ്ണനും അവസ്ഥ അതുതന്നെ. ഒന്നും സംസാരിക്കാതെ രണ്ടുപേരും പരസ്പരം നോക്കി ഉള്ളിലെ ഇഷ്ടം പ്രകടിപ്പിച്ചു. ഷര്‍ട്ട് മാറി അച്ഛന് പുറത്തേക്ക് ഇറങ്ങി
തിണ്ണയിലിരുന്നു. പുറകെ കൃഷ്ണനും. തൊട്ടടുത്ത കസേര ചൂണ്ടി കൃഷ്ണനോട് ഇരിക്കാന്‍ ആഗ്യം കാണിച്ച് അച്ഛന് ,പുറത്തെ മഴ നോക്കി ദീര്‍ഘനിശ്വാസം വിട്ടു.
ചായയുമായി ശ്രീലക്ഷ്മി കടന്നു വന്നു. കൃഷ്ണനു നല്കുമ്പോള് കൈവിറച്ചു. തെല്ലു ജ്യാളതയോടെ അവള് വാതിലിന്റെ മറയില്‍ ചാരി നിന്നു. അവരുടെ ഒപ്പം നില്‍ക്കുകയാണെന്ന് അറിയിച്ചു. കൃഷ്ണന് ഇഷ്ടം ആണെന്ന് പറഞ്ഞതിനുശേഷം അവരിരുവരും കാണുന്നത് ഈ നിമിഷമാണ്. അതിനാല്‍ അവരുടെ മനസ്സ് എന്തോ പറയാനും അറിയാനും തുടിച്ചിരുന്നു.
മഴയുടെ താളത്തിലും നിശബ്ദത തളം കെട്ടി.
''കൃഷ്ണേട്ടന് ഇന്ന് പണി ഒന്നും ഇല്ലായിരുന്നോ..''- നിശബ്ദത മാറ്റി ശ്രീലക്ഷ്മി സംസാരിച്ചു.
''ഇന്ന് ഞായറാഴ്ച്ചയല്ലേ മോളെ...''
കൃഷ്ണന് മറുപടി പറയുന്നതിനു മുമ്പേ അച്ഛന് ഇടയിലേക്ക് കയറി മറുപടി പറഞ്ഞു. അതിനാല്‍ അവനൊന്നും മിണ്ടിയില്ല. എങ്കിലും കൃഷ്ണനേട്ടന് എന്ന വിളി അവനു ഇഷ്ടപ്പെട്ടു. അതറിയിക്കുവാന്‍ അവന് അവളെ ഒന്ന് പാളി നോക്കി. അവള് അവനെ തന്നെ നോക്കി നില്ക്കുന്നതിനാല് മുഖത്തോട് മുഖം കണ്ടപ്പോള്‍ രണ്ടുപേര്‍ക്കും ഒരേ സമയം ഞെട്ടല്‍ സംഭവിച്ചു.
അച്ഛന് സംസാരിച്ചു തുടങ്ങി.
''കൃഷ്ണന് ഓര്‍മ്മയുണ്ടോ, നമ്മള് ആദ്യമായി കണ്ട ദിവസം.. അന്ന് എന്തായിരുന്നു കോലം..'' ?
കൃഷ്ണന് തെല്ല് സങ്കടം തോന്നി. പഴയത് മറന്നു തുടങ്ങിയതാണ്. ഇപ്പോള്‍ ഓരോരുത്തരായിട്ട് വീണ്ടും വീണ്ടും അതോര്‍മ്മിപ്പിക്കുന്നു. തന്നെ എല്ലാവര്ക്കും അറിയാം, പിന്നെ എന്തിനാണ് നാണിക്കേണ്ടത്...
''അതു പിന്നെ മറക്കാന്‍ പറ്റോ...
അന്ന് ജോലി കുഴിവെട്ടലാര്ന്നു, കുഴിവെട്ടി തീരാന്‍ കുറച്ച് നേരം മുമ്പാണ് വേദന തുടങ്ങിയത് മരുന്നാണേല് തീര്‍ന്നിരുന്നു... കൂടെ ഉള്ളവര്‍ ഒരുവിധം ആശുപത്രിയില്‍ എത്തിച്ചു. പിന്നെ രണ്ട് ദിവസം മരുന്നുമായി അവരുടെ കൂടെ തന്നെ കഴിഞ്ഞു. പക്ഷെ പണ്ടത്തെപ്പോലെ ജോലി ചെയ്യിക്കുവാന്‍ അവര്‍ക്ക് ഭയമായിരുന്നു. എന്തെങ്കിലും സംഭവിച്ചാലോ എന്നു ഭയന്നിരിക്കണം.
''അല്ലെങ്കിലും അസുഖമുള്ളവരെ ആരെങ്കിലും സ്വതന്ത്രമായിട്ട് വിടുമോ.''?- അച്ഛന് കൂട്ടിച്ചേര്‍ത്തു.
പിന്നെ കൃഷ്ണന് തുടര്‍ന്നു.
''കുറച്ച് ദിവസം ജോലി ചെയ്യാതിരുന്നപ്പോള്‍ തോന്നി ഇവിടം വിട്ടു പോകുന്നത് നല്ലതെന്ന്.. ആരും അറിയാത്തൊരിടത്ത് വീണ്ടും ജോലി ചെയ്തു ജീവിക്കാമല്ലോ.. അങ്ങനെ അന്ന് ബസ്സ് കയറിയപ്പോഴാണ് നിങ്ങളെ രണ്ടുപേരേയും കണ്ടുമുട്ടിയത്.''
ശ്രീലക്ഷ്മി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
''അന്നു ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ എന്താണ് ഒന്നും മിണ്ടാതെ ഇരുന്നത്..
''കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നോട് മിണ്ടുന്ന ഒരു പെണ്‍കുട്ടി ശ്രീലക്ഷ്മി ആയിരുന്നു. അതാണ് അന്നത്തെ ദേഷ്യം പോലും ഞാന്‍ ഇഷ്ടപ്പെട്ടത്...''
അന്ന് ആര്.സി.സി.യില്‍ നിന്നും മടങ്ങുമ്പോള്‍ മുതല്‍ ഇന്നുവരെ മനസ്സില്‍ ശ്രീലക്ഷ്മി ആണെന്ന് കൃഷ്ണന് അവളോട് പറഞ്ഞിരുന്നു.അവളത് ഓര്‍ത്തെടുത്തു.അച്ഛന് അടുത്തുള്ളതിനാല്‍ അവള് പറഞ്ഞില്ല. എങ്കിലും അവനു മനസിലാക്കുവാന്‍ ഒരു സൂചന നല്കി.- '' ഉവ്വാലോ, എന്നോട് ഇത് മുമ്പ് പറഞ്ഞതാണല്ലോ.
കൃഷ്ണന് കാര്യം മനസിലായതോടെ അവന് അവളുടെ മുഖത്തേക്ക് നോക്കി കണ്ണെറിഞ്ഞു. അച്ഛന് അറിയരുതെന്നുള്ള അപേക്ഷയായിരുന്നു അത്.
രണ്ടുപേരും മുഖത്തോട് മുഖം നോക്കി നില്‍ക്കുകയാണ്. അച്ഛന് രണ്ടുപേരെയും ശ്രദ്ധിച്ചു. അവരുടെ ഇഷ്ടം മനസിലാക്കി അയാള്‍ ഒന്നാലോചിച്ചു. മറ്റുള്ളവര്‍ പറഞ്ഞത് ശരിയാണ്. എങ്കിലും അവരുടെ ജീവിതം അവരാണ് തീരുമാനിക്കേണ്ടത്. ഓരോ മനുഷ്യനും സ്വന്തം ജീവിതം തിരഞ്ഞെടുക്കുവാന്‍ അവകാശമുണ്ട്. ഇന്ന് ഒരു തീരുമാനം വേണം. അത് അവര്‍ തന്നെ പറയണം. കുറച്ച് നേരം മാറി കൊടുക്കാമെന്ന് അച്ഛനും തോന്നി തുടങ്ങി. പതിയെ എഴുന്നേറ്റു.
''പുറത്ത് ഭയങ്കര മഴ കൂടുകയാണ്,ഒപ്പം തണുപ്പും. നിങ്ങള്‍ സംസാരിച്ചിരിക്ക്. കൃഷ്ണാ മഴ മാറാതെ പോകരുത്..''
അത്രയും പറഞ്ഞുകൊണ്ട് അച്ഛന് അകത്തേക്ക് പോയി.
കൃഷ്ണനും ശ്രീലക്ഷ്മിയും മാത്രമായി. അവള് അവനരുകില്‍ ചെന്നിരുന്നു. മഴത്തുള്ളികള്‍ കൈവെള്ളയില്‍ എടുത്ത് അമ്മാനമാടി രസിച്ചു. അവനാകട്ടെ അവളുടെ കൈവെള്ള കണ്ടപ്പോള്‍ അതിലൊന്ന് തൊടണമെന്ന് തോന്നി.
മഴയുടെ തണുപ്പ് കൊതിപ്പിച്ചു കൊണ്ടിരുന്നു.
അവളുടെ വിടര്‍ന്ന കണ്ണുകളിലേക്ക് ഉറ്റുനോക്കികൊണ്ടവന് അവളുടെ കയ്യടുത്ത് സ്വന്തം കൈവിരലുകളാല്‍ തഴുകി. ''ഇതുപോലെ എന്നും തലോടണമെന്നുണ്ട്. പക്ഷെ നീ സമ്മതിക്കില്ലാലോ..? അവന് തുടര്‍ന്നു.
''നീയെന്നല്ല ഒരു പെണ്ണും സമ്മതിക്കില്ലാലേ..?'' അവന്റെ നെഞ്ചിലെ രക്തയോട്ടം കൂടി തുടങ്ങിയത് അവൾ കേൾക്കാൻ തുടങ്ങി.