neeraja
Newbie
കനവിൽ എൻ നിനവിൽ നിറയാൻ വരുമോ,
വരികൾ ഈണം പകരാൻ വരുമോ.
നിൻ ഈണങ്ങളിൽ ഞാൻ ശ്രുതിയാവാം,
നിൻ താളങ്ങളിൽ ഞാൻ പല്ലവിയാകാം...
നിൻ നാദങ്ങളിൽ ഞാൻ വീണയായി മാറിടാം
നിൻ ഓർമ്മയിൽ ഞനൊരു പൂവായി മാറാം..
നിൻ പ്രണയത്തിൽ നനഞ്ഞൊരു മഞ്ഞുതുള്ളി ആകാം
നിൻ വിരഹത്തിൽ ഞാനൊരു കണ്ണുനീർ ആകാം..
മഴപോലെ നിന്നിൽ പെയ്തു നിറയാൻ
പുഴപോലെ നിന്നെ ചുറ്റി ഒഴുകാൻ
കരയും കടലും പോലെന്നുമെന്നിൽ
തൊട്ടുതലോടുന്ന ഇളം കാറ്റായി നിന്നെ തലോടാം....
പ്രണയമേ നീയെന്നിൽ നിറയുന്നത് ഞാൻ
അറിഞ്ഞീല, പ്രണയമേ നീയെന്നെ തലോടുന്ന
കരങ്ങൾ ഞാൻ കണ്ടീല, എന്നും കരയുന്ന
മിഴികളിൽ നോക്കുന്ന കണ്ണിനെ ഞാൻ കണ്ടീല....
കാണുന്നതുണ്ടു ഞാൻ നോവുമീ ഹൃദയത്തിൽ
തൂവലിൽസ്പർശം പോൽ തഴുകുന്ന നിൻ
വിരലുകൾ,,, പ്രണയം കത്തുന്ന നിൻ കണ്ണിലെ
വികാരങ്ങൾ കാണുന്നതുണ്ടു ഞാൻ....
വരികൾ ഈണം പകരാൻ വരുമോ.
നിൻ ഈണങ്ങളിൽ ഞാൻ ശ്രുതിയാവാം,
നിൻ താളങ്ങളിൽ ഞാൻ പല്ലവിയാകാം...
നിൻ നാദങ്ങളിൽ ഞാൻ വീണയായി മാറിടാം
നിൻ ഓർമ്മയിൽ ഞനൊരു പൂവായി മാറാം..
നിൻ പ്രണയത്തിൽ നനഞ്ഞൊരു മഞ്ഞുതുള്ളി ആകാം
നിൻ വിരഹത്തിൽ ഞാനൊരു കണ്ണുനീർ ആകാം..
മഴപോലെ നിന്നിൽ പെയ്തു നിറയാൻ
പുഴപോലെ നിന്നെ ചുറ്റി ഒഴുകാൻ
കരയും കടലും പോലെന്നുമെന്നിൽ
തൊട്ടുതലോടുന്ന ഇളം കാറ്റായി നിന്നെ തലോടാം....
പ്രണയമേ നീയെന്നിൽ നിറയുന്നത് ഞാൻ
അറിഞ്ഞീല, പ്രണയമേ നീയെന്നെ തലോടുന്ന
കരങ്ങൾ ഞാൻ കണ്ടീല, എന്നും കരയുന്ന
മിഴികളിൽ നോക്കുന്ന കണ്ണിനെ ഞാൻ കണ്ടീല....
കാണുന്നതുണ്ടു ഞാൻ നോവുമീ ഹൃദയത്തിൽ
തൂവലിൽസ്പർശം പോൽ തഴുകുന്ന നിൻ
വിരലുകൾ,,, പ്രണയം കത്തുന്ന നിൻ കണ്ണിലെ
വികാരങ്ങൾ കാണുന്നതുണ്ടു ഞാൻ....