അവളുടെ ശ്വാസങ്ങൾക്ക് ഏലയ്ക്കയുടെ മണമായിരുന്നു. ആഹാരം കഴിച്ച് വായ കഴുകി ഏലയ്ക്കാ ചവക്കുന്ന ശീലമുണ്ടായിരുന്നു. ഇടയ്ക്ക് ഗ്രാമ്പൂവും ചവക്കുമത്രെ. അവളുടെ ബാഗിൽ എപ്പോഴും നല്ല മൂത്ത ഏലയ്ക്കായും ഗ്രാമ്പുവും ഉണ്ടാവും.
ചുംബനങ്ങളുടെ വൈവിധ്യമാർന്ന ശൈലി അവൾക്കുണ്ടായിരുന്നു. എവിടേയോ അഭ്യസിച്ച പോലെയായിരുന്നു അവളുടെ ഓരോ ചുംബനങ്ങളും.
പിന്നീടെപ്പോഴോ അവളെ കണ്ടപ്പോൾ ഏലക്കാ കണ്ടില്ല. എന്തോ ബ്രാൻഡഡ് ചൂയിംഗം ചവച്ച് എന്നോട് ചോദിച്ചു. How are you man?