.
ഈ ആയുസ്സും മനസ്സും ശരീരവും എല്ലാം ഒരുവൾക്ക് കൊടുത്തവനാണ് ഞാൻ. അതുകൊണ്ടാകാം അവൾ എന്നിൽ നിന്ന് അകന്നുപോയതിന് ശേഷം എനിക്കായി ബാക്കിവെക്കാൻ എന്നിലൊന്നുമില്ലാതെ പോയത്. ഒരാളെ ഇത്രമേൽ സ്നേഹിച്ചുപോകുമ്പോൾ, നമ്മൾ നമ്മളെത്തന്നെയാണ് അവർക്ക് തീറെഴുതി കൊടുക്കുന്നത്. അവൾ പോയെങ്കിലും, അവൾക്കായി നൽകിയ എന്റെ സ്നേഹം ഇന്നും അവിടെത്തന്നെയുണ്ട്. കാരണം, തിരികെ ചോദിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലല്ലോ പൂർണ്ണമായി നൽകിയ പ്രണയം. ഉള്ളതെല്ലാം നൽകി ശൂന്യമായിപ്പോയതുകൊണ്ടാകാം, പുതിയതൊന്ന് സ്വന്തമാക്കാൻ പോലും എനിക്കിന്ന് വല്ലാത്ത ഭയമാണ്. ഇനിയുമൊരു വേർപാട് കൂടി താങ്ങാൻ ഈ മനസ്സിന് കഴിയില്ലെങ്കില്ലോ... സത്യത്തിൽ, എനിക്ക് നഷ്ടപ്പെട്ടത് എന്റെ പ്രണയമല്ല... എന്നെത്തന്നെയാണ്.