പ്രണയത്തിന് കൃത്യമായ നിർവചനം സാധ്യമല്ല. എപ്പോഴും കാണണമെന്നും, സംസാരം കേൾക്കണമെന്നും, വിട്ടുപിരിയാൻ കഴിയില്ലെന്നും ഒരാളെപ്പറ്റി നിരന്തരം തോന്നിക്കൊണ്ടിരിക്കുകയാണെങ്കിൽ അത് പ്രണയമായിരിക്കാം. അയാൾക്ക് വിഷമമുണ്ടാകുമ്പോൾ നമുക്കും വേദനയുണ്ടെങ്കിൽ, അയാൾക്ക് നല്ലത് മാത്രം വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് പ്രണയമായിരിക്കാം. തനിക്ക് ഇണയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയാതെ, മറ്റൊരാളുടെ പേര് താനുമായി ചേർത്ത് ആരെങ്കിലും പറയുമ്പോൾ അസ്വസ്ഥത ഉണ്ടാകുന്നുവെങ്കിൽ, ഇണ എന്ന വാക്ക് കേൾക്കുമ്പോൾ അയാളുടെ മുഖം മനസ്സിലേക്ക് വരുന്നുവെങ്കിൽ നിങ്ങൾക്ക് അയാളോട് പ്രണയമായിരിക്കും....
