Galaxystar
Favoured Frenzy
പ്രണയമായി
നീയെൻ കരളിൽ
പടർന്നു കയറുമ്പോൾ
ഉന്മാദം പൂക്കുന്ന
രാത്രികളെന്നിൽ
ഉടലെടുക്കുന്നു…..
ഉടയവൻ ഇല്ലാത്ത
ഉടലിന്റെ
ഉപ്പുകണങ്ങളെ
ഒപ്പിയെടുക്കാൻ
ഉന്മാദിനിയായി
ഓരോ രാത്രിയിലും
ഞാൻ നിന്നെ
തിരയുമ്പോൾ
നീലരാവുകൾ പോലും
എന്തിനെന്നറിയാതെ
മിഴികളടയ്ക്കുന്നു
നിന്റെ ചുണ്ടും
വിരലുകളും
എന്നുടലിൽ
കുസൃതിയാൽ
കളം വരയ്ക്കുമ്പോൾ
താരാഗണങ്ങൾ പോലും
അസൂയയോടെ
കണ്ണ് ചിമ്മുന്നു
ഇതൊന്നും
അറിയാതെ നാം
ഒരേ ഉടലും,
ഒരേ ഉയിരുമായി
ഉന്മാദത്തിന്റെ
താഴ് വാരങ്ങൾ തേടി
അലയുന്നു...
നീയെൻ കരളിൽ
പടർന്നു കയറുമ്പോൾ
ഉന്മാദം പൂക്കുന്ന
രാത്രികളെന്നിൽ
ഉടലെടുക്കുന്നു…..
ഉടയവൻ ഇല്ലാത്ത
ഉടലിന്റെ
ഉപ്പുകണങ്ങളെ
ഒപ്പിയെടുക്കാൻ
ഉന്മാദിനിയായി
ഓരോ രാത്രിയിലും
ഞാൻ നിന്നെ
തിരയുമ്പോൾ
നീലരാവുകൾ പോലും
എന്തിനെന്നറിയാതെ
മിഴികളടയ്ക്കുന്നു
നിന്റെ ചുണ്ടും
വിരലുകളും
എന്നുടലിൽ
കുസൃതിയാൽ
കളം വരയ്ക്കുമ്പോൾ
താരാഗണങ്ങൾ പോലും
അസൂയയോടെ
കണ്ണ് ചിമ്മുന്നു
ഇതൊന്നും
അറിയാതെ നാം
ഒരേ ഉടലും,
ഒരേ ഉയിരുമായി
ഉന്മാദത്തിന്റെ
താഴ് വാരങ്ങൾ തേടി
അലയുന്നു...