• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഇപ്പോൾ ഒരു മോഹം....

Galaxystar

Active Ranker
സമയം ഒത്തിരി ആയി..
ഈ നിശബ്ദതക്കെന്തു ഭംഗിയാണ്..!!

മനസ്സില്‍ പ്രണയം
പുറത്തെ നിലാവ് പോലെ.......

ജനലിലൂടെ നോക്കുമ്പോള്‍ കാണാം സന്തോഷത്തോടെ ഉദിച്ചു നില്‍ക്കുന്ന ചന്ദ്രനെ..

അതിനടുത്ത് എന്നെ നോക്കി നില്‍ക്കുന്നോ എന്ന് തോന്നിക്കുന്ന ഒരു കുഞ്ഞു നക്ഷത്രം..

അങ്ങ് ദൂരെയുള്ള വീട്ടില്‍
ഇനിയും വിളക്കണഞ്ഞിട്ടില്ല..

ആ മുറ്റത്തെ മാവിന്‍ കൊമ്പുകളെ അതിലാടുന്ന ഇലകളെ ഇവിടെയിരുന്നു വ്യക്തമായി കാണാം..

എത്ര നേരമായി
സ്വയം മറന്നുള്ള എന്റെയീ
ഇരിപ്പ് തുടങ്ങിയിട്ട്..!!

നിന്നെയും ഓർത്തു കൊണ്ട് .....!
നിലാവിനെ നോക്കിക്കൊണ്ട്.....!
പ്രണയാർദ്രമായ ഗസലുകൾ കേട്ട് കൊണ്ട്...

എന്തൊരു നിഷ്കളങ്കമാണീ നിലാവ്..!!

നിലാവ് കാണുമ്പോൾ നിന്നെ ഓർക്കും..
നിന്നെ ഓർക്കുമ്പോൾ ഉള്ളിൽ സ്നേഹം നിറയും..

നോക്കിയിരിക്കും തോറും
സ്നേഹം മാത്രം ഉള്ളിലേക്ക് നിറയ്ക്കാൻ
ഏറ്റവും മനോഹരമായൊരു പുഞ്ചിരി
ചുണ്ടിൽ വിടർത്താൻ എങ്ങനെ സാധിക്കുന്നു..??

നിനക്കും.... പിന്നെയീ നിലാവിനും..?

മെല്ലെ വീശുന്ന കാറ്റിന്റെ തലോടൽ
നിന്റെയെന്നു തോന്നി..

നീട്ടിപ്പിടിച്ച ഉള്ളം കയ്യിലേക്കൊരു
മഞ്ഞുതുള്ളി ഉമ്മ വെച്ചപ്പോൾ
അത് നീയാണെന്ന് തോന്നി..

"നീയും നിലാവും കാറ്റിൽ സുഗന്ധവു"മെന്ന
ഗസൽ കേൾക്കുമ്പോൾ......
ഇതെന്റെ പ്രണയം പൂത്ത രാവാണെന്ന് നിലാവിന്റെ കാതിൽ സ്വകാര്യം പറയാൻ തോന്നി..

ഒരു കടൽ തീരത്ത് നിനക്കൊപ്പമിരുന്നു
നിലാവ് പെയ്യണ കാണുന്നത് ഞാൻ
സ്വപ്നം കണ്ടിട്ടുണ്ട്..

പഴയ ഏകാദശി ഉത്സവ ദിനങ്ങൾ
ഇന്നെനിക്ക് തിരിച്ചു കിട്ടുകയാണെങ്കിൽ.....
അതിലൊരു നിലാവുള്ള രാവിൽ നിന്നെയും കൂട്ടി നളദമയന്തിപ്രണയം കഥകളി കാണാൻ പോയേനെ ഞാൻ..

തോട്ടത്തിനപ്പുറത്തുള്ള പാടത്ത്
നിലാവ് കണ്ട് മോഹിച്ച് നില്‍ക്കാന്‍
കൊതിച്ചു.. വരമ്പില്‍ വെറുതെ ഇരിക്കാനും..!

ഇപ്പോള്‍ ഒരു മോഹം....
ചോദിക്കട്ടെ നിന്നോട്..??

പോരുന്നോ എന്‍റെ അടുത്തേക്ക്..??

ഇവിടെ ഈ ഏകാന്തതയില്‍
ഈ മനോഹര നിശബ്ദതയില്‍
എനിക്കൊപ്പം കൂട്ടായി.....

നേരിയ ചാറ്റൽ മഴയിൽ...
പ്രണയം പൂത്ത കവിളിൽ...
വിറയാർന്ന ചുണ്ടുകൾ കൊണ്ട് ചിത്രം വരക്കാൻ.........

ഇളം തണുപ്പിൽ ഉറങ്ങാൻ
മടിച്ചു നിൽക്കുന്ന നിന്റെ കുസൃതികളെ
തഴുകി തലോടാൻ.........

ചേർന്നിരുന്നു
കാതിൽ കിന്നരം പറയാൻ...

നീ വര്യോ....?

വന്നാൽ..

നമുക്കിവിടെ പുലരുവോളം ഇരിക്കാം...

നമ്മുടെ മൌനം ശ്രുതിയിട്ട
പ്രണയ ഗാനം ആസ്വദിക്കാം....

മടിയിൽ തല വെച്ച് നീ കിടക്കുമ്പോൾ ഇടതിങ്ങിയ തലമുടിയിഴകളിലൂടെ എന്റെ വിരലുകൾ അലസമായി ചലിപ്പിക്കാം...

ആ സുഖത്തിൽ നിൻ്റെ കണ്ണുകൾ അടയാൻ തുടങ്ങുമ്പോൾ പതിയെ ഒരു താരാട്ട് മൂളാം...

നീ ഉറങ്ങുമ്പോൾ ഉണരും വരെ
നിന്നെ നോക്കിയിരിക്കാം...
IMG_20250813_072330.jpg
 
View attachment 359851

അപ്പോൾ ഒരെണ്ണം കൂടി വെച്ചേക്ക്... EROS ന്റെ കുതിര പവൻ. ❤️
ഇങ്ങനെ പോവാണേൽ ഇജ്ജ് കുറെ കാശുണ്ടാക്കുല്ലോ... :)

images - 2025-07-30T155915.504~2.jpeg
 
Top