നമ്മുടേതെന്ന് നമ്മളോട് തന്നെ പറയാൻ ഒരാളെങ്കിലും വേണം...
ഒറ്റപ്പെട്ടു പോവുമ്പോ കൂട്ടിരിക്കാനോ, നിശബ്ദയിൽ ശബ്ദമാവാനോ വേണ്ടിയല്ല..ഇനിയെന്തു ചെയ്യുമെന്ന് ഒരു ചോദ്യചിഹ്നം മുന്നിൽ വന്നു നിൽക്കുമ്പോൾ അതിനെ തട്ടി മാറ്റി ഓടി തളർന്നു ചെന്നു കയറാൻ പാകത്തിൽ ഒരിടം...
അവിടെ ഒരു ഇരിപ്പിടം.. എന്തു പറ്റിയെന്ന് ചോദിക്കാതെ.. കെട്ടിപ്പിടിച്ച് അശ്വസിപ്പിക്കാതെ.. കൈയിൽ പിടിച്ച് അടുത്തിരുത്തി ഒന്നും മിണ്ടാതെ കൂടെയിരിക്കാൻ ഒരാൾ...
അവിടെ ചുറ്റിനും നിറയുന്ന ശൂന്യതയിലും ഉള്ളിലെ ഒരുപാട് ചോദ്യങ്ങൾക്ക് എല്ലാത്തിനുമുള്ള ഉത്തരങ്ങൾ കിട്ടിയില്ലെങ്കിൽ പോലും ഒരു ഉത്തരം നൽകി മനസ്സ് തിരിച്ചു പിടിച്ചു നൽകാൻ പാകത്തിന് ഒപ്പമിരിക്കാൻ ഒരാൾ.....
നമ്മളെ കേൾക്കാതെ കേൾക്കുന്ന ഒരാൾ... അറിയാതെ അറിയാൻ ഒരാൾ.....
ഒടുവിൽ കണ്ണുകൾ തുടച്ച് എഴുനേൽക്കാൻ തുടങ്ങുമ്പോൾ കൈകളിൽ ഒരു നിമിഷം മുറുകെ ചേർത്തുകൊണ്ട് കണ്ണുകളിൽ നോക്കി ചിരിക്കുന്ന ഒരാൾ....
തിരികെയിറങ്ങുമ്പോൾ പിൻവിളി ഇല്ലാതെ നമ്മളെ നോക്കി നിൽക്കാൻ,, ഇനിയും നിനക്ക് കയറി വരാൻ പാകത്തിൽ ഇവിടൊരിടം ബാക്കിയുണ്ടെന്ന് പറയാൻ ഒരാൾ....
അങ്ങനെ ഒരാളെ ജീവിതത്തിൽ കണ്ടെത്തി വച്ചേക്കണം.അല്ലെങ്കിൽ ഒറ്റപ്പെട്ടു പോവുമ്പോൾ ഒരു ശൂന്യത നമ്മളെ കാർന്നു തിന്നും.!