crystall
Wellknown Ace
വ്യക്തി ബന്ധങ്ങൾ വളരെ സങ്കീർണമാണ് പലപ്പോഴും. ചില മനുഷ്യർ പരിചയപ്പെടുമ്പോൾ തന്നെ ഇവർ നമ്മുടെ ആരൊക്കെയോ ആയി മാറാൻ പോവുകയാണ് എന്നൊരു തോന്നൽ എവിടെയോ വരും. എന്നാൽ മറ്റു ചിലർ നേരെ opposite feel ആവും first meeting ൽ ഉണ്ടാക്കുന്നത്. ചിലർ വളരെ പെട്ടെന്ന് നമ്മളോട് അടുത്ത് അതേ speed ൽ നമ്മെ വിട്ടു പോകുന്നവർ ആയിരിക്കും. ചിലർ വളരെ സാവധാനം നമ്മുടെ സൗഹൃദ വലയത്തിൽ കടന്നുകൂടി എല്ലാ സങ്കടങ്ങളിലും കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവർ ആയി മാറും.
എന്നാൽ വേറെ ചിലർ പ്രിയപ്പെട്ടവർ ആവുമോ നമ്മുടെ പ്രാണൻ എടുക്കുന്നവർ ആവുമോ എന്ന് ഓരോ നിമിഷവും നമുക്ക് ആശങ്ക തരുന്നവർ ആയിരിക്കും. അവർ നമുക്ക് ഒരുപാട് പ്രതീക്ഷകൾ തരും. എന്നാൽ ആ പ്രതീക്ഷകളൊക്കെ വൃഥാവിലാണ് എന്ന് നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്ന ചില പ്രവർത്തികളും ഉണ്ടാവും. എന്താണ് ഈ സംഭവിക്കുന്നത് എന്ന് ഒരു എത്തും പിടിയും കിട്ടാതെ ഒരു കിളി പോയ അവസ്ഥ ആയിരിക്കും നമുക്ക്. അതായത് സന്തോഷിക്കാൻ അവസരം കിട്ടുമ്പോഴും അത് സങ്കടമായി മാറും എന്ന് ചില സൂചനകളും കിട്ടും.. നമുക്ക് ഒന്നും അവരോട് തുറന്നു ചോദിക്കാൻ പറ്റില്ല ഒരുപക്ഷേ എല്ലാം നമ്മുടെ തോന്നൽ മാത്രമാണ് എങ്കിൽ അതിൻറെ പേരിൽ അവരെ നഷ്ടപ്പെടുമോ എന്ന പേടി . പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവർ എന്ന് നമ്മൾ കരുതുന്ന ആൾക്കാരിൽ നിന്ന് നമ്മുടെ trust നഷ്ടപ്പെടുന്നത് പോലെ ഉള്ള പ്രവർത്തികൾ ഉണ്ടായാലും അതെല്ലാം നമ്മുടെ തോന്നൽ അല്ലെങ്കിൽ overthinking മാത്രമാണ് എന്ന് നമ്മൾ നമ്മളെ തന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കും. യാഥാർത്ഥ്യവുമായി ഉള്ള ഒരുതരം ഒളിച്ചുകളി.
അല്ലെങ്കിലും നമ്മളെ തകർക്കാൻ കെൽപ്പുള്ള സത്യങ്ങളെ കണ്ണടച്ച് അവഗണിക്കാൻ ആണല്ലോ നമുക്ക് വ്യഗ്രത. തകർന്നടിയാൻ വയ്യാത്തതുകൊണ്ട് മാത്രമാണ് നമ്മൾ അങ്ങനെ ചെയ്യുന്നത്. പക്ഷേ ഓരോ നിമിഷവും നമ്മൾ പറ്റിക്കപ്പെടുകയാണോ എന്ന പേടി നമ്മുടെ സമാധാനം നശിപ്പിച്ചുകൊണ്ടിരിക്കും. യാഥാർത്ഥ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് സത്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകണോ അതോ എല്ലാം കണ്ടില്ല കേട്ടില്ല എന്ന് നമ്മളെ തന്നെ വിശ്വസിപ്പിച്ചു... സ്വയം വിഡ്ഢിയായി മുന്നോട്ടു പോകണോ...???

Thanks shyam