___________________
കൗമാരം യവ്വനത്തിനു വഴിമാറുവാൻ വെമ്പുന്ന പ്രായം. മനസിൽ ചിന്തകൾ ഏറെ സങ്കീർണ്ണമായി വിപ്ലവം സൃഷ്ടിക്കുന്നു.
ആ പുതിയ വലിയ കലാലയത്തിലെയ്ക്കെത്തുമ്പോൾ മനസിൽ ഏറെ കൗതുകങ്ങളായിരുന്നു.
പരസ്പര പരിചയപ്പെടലുകൾക്കു ശേഷം എന്നിലേയ്ക്കു നീളുന്ന ആ രണ്ടു കണ്ണുകളും, എന്നിൽ തന്നെ ദൃഷ്ടി ഉടക്കി നിൽക്കാറുള്ളതും ഓർമ്മിക്കുമ്പോൾ ഇന്നും എനിക്ക് ഉൾകുളിർ കൊള്ളുന്നുണ്ട്.
നിൻ്റെ കണ്ണുകളിൽ കണ്ട എന്നോടു മാത്രമായ സ്നേഹത്തിൻ്റെ ആഴം അറിഞ്ഞിട്ടും അതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് പ്രണത്തോടുള്ള എൻ്റെ ഭയം കൊണ്ടു മാത്രമാണ്.
നീ എന്നിൽ അത്രമേൽ നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
ശേഷം ഒരു വേർപാട് എൻ്റെ മനസ്സിന് താങ്ങാനാവില്ലെന്ന തിരിച്ചറിവ്; നിൻ്റെ സ്നേഹത്തോട് പ്രതികരിക്കുന്നതിൽ നിന്നെന്നെ പിൻതിരിപ്പിച്ചു.
പരസ്പരം ഒന്നും പറയാതെ രണ്ടു വർഷങ്ങൾ കടന്നുപോകുമ്പോൾ മനസ്സുകൾ ആഴത്തിൽ കെട്ടപെടുകയായിരുന്നു.
മരണം രംഗ ബോധമില്ലാത്ത കോമാളിയായി അതിൻ്റെ വികൃതി കാട്ടി നിന്നെ തട്ടിയെടുത്തപ്പോൾ ,പരസ്പരം പറയാതെ പറഞ്ഞ നമ്മുടെ പ്രണയം നമ്മോടു കൂടി അവശേഷിക്കുകയായിരുന്നു.
എന്നെ തനിച്ചാക്കി നീ മറഞ്ഞപ്പോൾ വിരഹ വേദനയാൽ എൻ്റെ ഹൃദയം പൊട്ടിയടർന്ന് ചുടുചോര കണ്ണീരായ് പടരുന്നത് ആരും കാണാതെ മറയ്ക്കാൻ ഞാൻ പാടുപെട്ടു.
ഇന്നും നിൻ്റെ ഓർമ്മ ചൂടിൽ തപിക്കുന്നവളായി ഞാൻ ഇവിടെ ബാക്കിയാകുന്നു. നീ എൻ്റെ മനസിൽ കോറിയിട്ട പ്രണയത്തിൻ്റെ അടയാളപെടുത്തലുകൾ പേറി; പകൽ ചൂടിനൊടുവിൽ രാത്രിയുടെ ശാന്തമായ വിശ്രമത്തിൽ സർവ്വം ലയിക്കുമ്പോൾ ഞാൻ ഒരാൾ മാത്രം ഇണയെ നഷ്ടപ്പെട്ട വേഴാമ്പലായി തേങ്ങുന്നു.
എങ്കിലും നിൻ്റെ ഓർമ്മകൾ ഒരു സുഖമുള്ള നോവായ് എന്നിൽ പടരുന്നതുകൊണ്ട് അതിനെ ജീവനുള്ള കാലത്തോളം എന്നിൽ സൂക്ഷിക്കാൻ ഞാൻ ഇഷ്ടപെടുന്നു.
എൻ്റെ തുറന്നിട്ട ജാലകത്തിലൂടെ കാണുന്ന കറുത്ത ആകാശത്ത് നീയാകുന്ന തിളങ്ങുന്ന കൊച്ചു നക്ഷത്രത്തെ തിരഞ്ഞു കൊണ്ട് ഒരു കറുത്ത മീവൽ പക്ഷിയായി ഞാനിന്നും അലയുന്നു.