ബന്ധങ്ങൾ. സൗഹൃദങ്ങളായാലും പ്രണയമായാലും കുടുംബബന്ധങ്ങളായാലും, ഓരോ ഹൃദയബന്ധത്തിനും അതിൻ്റേതായ മാന്ത്രികതയും, ഒപ്പം ചിലപ്പോൾ സങ്കീർണ്ണതകളുമുണ്ട്. സ്നേഹവും സത്യസന്ധതയും ആത്മാർത്ഥതയും ചേരുമ്പോളാണ് ഈ ബന്ധങ്ങൾക്ക് ആത്മാവുണ്ടാകുന്നത്, അവയ്ക്ക് യഥാർത്ഥ മൂല്യമുണ്ടാകുന്നത്. ഒരു ബന്ധത്തിന് തുടക്കമിടുമ്പോൾ, അത് എന്നും ഹൃദയത്തിൽ ചേർത്ത് നിർത്താനായിരിക്കും നമ്മൾ ആഗ്രഹിക്കുക. ഓരോ ബന്ധത്തിലും നമ്മൾ വിശ്വാസവും പ്രതീക്ഷകളും, ഒരുപക്ഷേ സ്വപ്നങ്ങളും അർപ്പിക്കുന്നു.
എന്നാൽ, ചിലപ്പോഴെല്ലാം, നമ്മൾ എത്ര ആത്മാർത്ഥമായി ശ്രമിച്ചാലും, എത്ര മനസ്സിലാക്കിയിട്ടും, എല്ലാ സ്നേഹവും നൽകിയിട്ടും ചില ബന്ധങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാതെ വരുന്നു. സൗഹൃദങ്ങളിലായാലും പ്രണയത്തിലായാലും, ഈ സത്യം തുറന്നു പറയാനുള്ള ധൈര്യം കാണിക്കുക എന്നത് വളരെ പ്രധാനമാണ്. ഒരാൾക്ക് നമ്മളെ മനസ്സിലാക്കാൻ കഴിയാതെ വരികയോ, നമ്മുടെ വികാരങ്ങളെ മാനിക്കാൻ കഴിയാതെ വരികയോ ചെയ്യുമ്പോൾ, ആ ബന്ധം വെറുതെ നിലനിർത്തുന്നത് ഇരുവർക്കും വേദന മാത്രമേ സമ്മാനിക്കൂ. തുറന്നുപറയാതെ അവഗണിക്കുന്നത് ഇരുമ്പ് ചങ്ങലകളാൽ ബന്ധിച്ചതുപോലെ ദുരിതപൂർണ്ണമാണ്. എല്ലാവർക്കും എല്ലാം എളുപ്പത്തിൽ അതിജീവിക്കാൻ സാധിക്കണമെന്നില്ല. എങ്കിലും, ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ ഒരു തവണയെങ്കിലും തുറന്നു സംസാരിച്ച് പിരിയുന്നത് നമ്മുടെ വ്യക്തിത്വത്തിൻ്റെ ഔന്നത്യമാണ്. അല്ലാത്തപക്ഷം, അത് ആരുടെയും മാനസികാരോഗ്യത്തിന് നല്ലതല്ല.
ഒരു ബന്ധത്തിൻ്റെ ഏറ്റവും വലിയ സൗന്ദര്യം തുറന്നുപറച്ചിലാണ്. ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞ് ഹൃദയത്തോട് ചേർത്ത് നിർത്തുന്നത് പോലെ തന്നെ പ്രധാനമാണ്, ചിലപ്പോൾ ഇഷ്ടമല്ലെന്ന് പറഞ്ഞ് മനസ്സിലെ ഭാരം ഇറക്കിവെക്കേണ്ടി വരുമ്പോൾ അത് ധൈര്യപൂർവ്വം ചെയ്യുന്നത്. ഇത് നമ്മുടെ വ്യക്തിപരമായ വളർച്ചയുടെ, ആത്മീയമായ ഉന്നമനത്തിൻ്റെ ഭാഗമാണ്. അത്തരം സാഹചര്യങ്ങളിൽ, ഇഷ്ടക്കേട് പോലും സ്നേഹത്തോടെയും മാന്യതയോടെയും അറിയിക്കാൻ കഴിയണം. ഇത് ബന്ധങ്ങൾ വേർപെടുത്തുമ്പോഴും പരസ്പര ബഹുമാനം നിലനിർത്താൻ സഹായിക്കും. സൗഹൃദത്തിലായാലും പ്രണയത്തിലായാലും, ഈ സത്യസന്ധത ഒരഗ്നിനാളമായി നമ്മുടെ വഴികളെ പ്രകാശമാനമാക്കുന്നു.
നമ്മൾ എത്ര നല്ല രീതിയിൽ ബന്ധങ്ങളെ കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചാലും, അകന്നുപോകാൻ ആഗ്രഹിക്കുന്നവർ ചെറിയ കാരണങ്ങൾ പോലും കണ്ടെത്തി അകന്നുപോവുക തന്നെ ചെയ്യും. അത്തരം സാഹചര്യങ്ങളിൽ അവരെ നിർബന്ധിച്ച് നിർത്താൻ ശ്രമിക്കുന്നത് കൂടുതൽ വേദനകൾക്ക് മാത്രമേ വഴിതുറക്കൂ. കാരണം, ബന്ധങ്ങൾ എന്നത് ഉപയോഗശൂന്യമാകുമ്പോൾ വലിച്ചെറിയാനുള്ള വെറും വസ്തുക്കളല്ല. എന്നാൽ, ഒരു ബന്ധം ഉപേക്ഷിക്കാൻ കാരണങ്ങൾ കണ്ടെത്തേണ്ടി വരുമ്പോൾ, ആ ബന്ധം ഇത്രയും കാലം നിലനിന്നതിൻ്റെ നല്ല ഓർമ്മകളും നിമിഷങ്ങളും മറന്നുപോകാതിരിക്കേണ്ടത് അത്യാവശ്യമാണ്. സ്നേഹത്തോടെ പിരിയുന്നതും ഒരു കലയാണ്. ഈ കല ആത്മാർത്ഥതയോടെ അഭ്യസിക്കുന്നതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്. ബന്ധങ്ങളിൽ നിന്ന് പിന്മാറുമ്പോൾ പോലും, മാന്യതയും സ്നേഹവും നിലനിർത്താൻ ശ്രമിക്കുന്നത് നമ്മുടെ വ്യക്തിത്വത്തിൻ്റെ ഔന്നത്യം കാണിക്കുന്നു. ഓരോ ബന്ധത്തിനും അതിൻ്റേതായ ആയുസ്സുണ്ട്. ആ ആയുസ്സ് അവസാനിക്കുമ്പോൾ, അതിനെ മനോഹരമായി വിട്ടുകൊടുക്കാൻ കഴിയുന്നിടത്താണ് മനുഷ്യൻ്റെ മഹത്വം.!!!