• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

അവൻ

MaYa

Favoured Frenzy
അറിഞ്ഞിട്ടും അറിയാത്തത് പോലെ മാറി നിൽക്കുന്നത് എന്തിനാണെന്ന്, പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. എൻ്റെ ഹൃദയം നിനക്കായി ഇന്നും തുടിക്കുന്നുണ്ട്. എത്ര ദൂരെ ആണെങ്കിലും ഒന്ന് കണ്ണടക്കുമ്പോൾ എൻ്റെ മുന്നിൽ നീയുണ്ട്. നീ എനിക്ക് ആരാണെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. എൻ്റെ ജീവിതത്തിൽ ഇപ്പോൾ ഉള്ള ഒരേയൊരു ആത്മാർത്ഥ സുഹൃത്ത്.

ആ സൗഹൃദത്തിൻ്റെ വർണങ്ങൾ ഓരോന്നും എനിക്ക് പ്രിയപ്പെട്ടതാണ്. മനുഷ്യരുടെയോ, സമൂഹത്തിൻ്റെയോ അതിർവരമ്പുകൾക്ക് വില കൽപ്പിക്കാതെ സ്വയം മറന്നു പോകുന്ന കുറച്ച് നിമിഷങ്ങൾ മാത്രം, സ്വത്തായി കാത്തു സൂക്ഷിക്കുന്ന ഒരു ബന്ധം.

അടുപ്പത്തിനേക്കാളും വിരഹത്തിനു കൂടുതൽ കാലയളവ് ഉള്ളതുകൊണ്ട് ആവും, പരസ്പരം കാണാനും കൂടെ ഇരിക്കാനും എത്രമേൽ ആഗ്രഹം. ഓരോ തവണ കണ്ടുപിരിയുമ്പോഴും, ഇനി എപ്പോഴാ വീണ്ടും കാണുന്നെ എന്ന ഒരു ചോദ്യം അവശേഷിക്കുന്നു. എന്നെ ഞാൻ ആയി തന്നെ അംഗീകരിക്കുന്ന നീ ഒരിടത്ത് ഉണ്ട്, എന്നതാണ് ഈ ഇടയായി എൻ്റെ സമാധാനം. നീ അധികം മിണ്ടാതെ ഇരിക്കുന്ന സമയം ഞാനും ബഹളം ഉണ്ടാക്കാൻ വരാറില്ല... ഓർക്കഞ്ഞിട്ടോ, നിൻ്റെ മൗനം എനിക്ക് സങ്കടം ഉണ്ടാകാത്തത് കൊണ്ടോ അല്ല... ഒരു വാക്ക് കൊണ്ട് പോലും എനിക്ക്, നിനക്ക് ഒരു ശല്യം ആയി തീരാൻ ആഗ്രഹം ഇല്ല. എന്നും നിൻ്റെ വാക്കിനായി കാത്ത് ഞാൻ എവിടെ ഉണ്ടാവും, കാരണം ഇന്ന് ഞാൻ നിനക്ക് മാത്ര സ്വന്തം ആണ്. പണ്ട് കളിക്ക് നമ്മൾ പറഞ്ഞിട്ടുണ്ട്, ഓരോ തവണ ഞാൻ വരുമ്പോഴും നീ വരും കാണാൻ എന്ന്. ഇന്ന് കാലം എന്നെ നിൻ്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി. നമ്മൾ ഒന്നിച്ചുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്... അന്നും, ഇന്നും, ഇനി എന്നും...❤️

1000269415.jpg
1000269417.jpg
 
View attachment 400128
View attachment 400130
ഇത് സാങ്കൽപ്പികം ആണോ അതോ യാഥാർഥ്യം ആണോ.
 
ഇത് സാങ്കൽപ്പികം ആണോ അതോ യാഥാർഥ്യം ആണോ.
സാങ്കൽപ്പികവും, യാഥാർഥ്യവും തമ്മിലുള്ള അതിർത്തിയിലാണ് ചില ബന്ധങ്ങൾ ജീവിക്കുന്നത്...
 
അത് ചോദിക്കാൻ കാരണം ഉണ്ട്. സാങ്കല്പികമാണെങ്കിൽ നമുക്ക് എങ്ങനെ വേണമെങ്കിലും കഥ മുന്നോട്ട് കൊണ്ടുപോകാം. പക്ഷേ യാഥാർഥ്യം ആണെങ്കിൽ നമ്മൾ വിചാരിക്കുന്ന പോലെ കാര്യങ്ങൾ വരണം എന്നില്ല.
 
ഇതിൻ്റെ ഉത്തരം വളരെ simple ആണ്. നമ്മൾ ഒന്നും വിചാരിക്കാതെ ഇരുന്നാൽ എല്ലാം വളരെ മനോഹരം ആയിരിക്കും. പ്രതീക്ഷകൾ ഇല്ലെങ്കിൽ അവിടെ നഷ്ടപ്പെടുമോ എന്ന ഭയത്തിനും സ്ഥാനം ഇല്ല...
 
വളരെ ശരിയാണ്. പ്രതീക്ഷകൾ ഇല്ലാതിരിക്കുക എന്നത് കേൾക്കാൻ എളുപ്പമാണെങ്കിലും പ്രായോഗികമായി ബുദ്ധിമുട്ടാണ്. ആ ഭയമില്ലാത്ത അവസ്ഥയാണ് യഥാർത്ഥ സ്വാതന്ത്ര്യം.
 
1000269511.gif
 
Top