MaYa
Favoured Frenzy
അറിഞ്ഞിട്ടും അറിയാത്തത് പോലെ മാറി നിൽക്കുന്നത് എന്തിനാണെന്ന്, പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്. എൻ്റെ ഹൃദയം നിനക്കായി ഇന്നും തുടിക്കുന്നുണ്ട്. എത്ര ദൂരെ ആണെങ്കിലും ഒന്ന് കണ്ണടക്കുമ്പോൾ എൻ്റെ മുന്നിൽ നീയുണ്ട്. നീ എനിക്ക് ആരാണെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. എൻ്റെ ജീവിതത്തിൽ ഇപ്പോൾ ഉള്ള ഒരേയൊരു ആത്മാർത്ഥ സുഹൃത്ത്.
ആ സൗഹൃദത്തിൻ്റെ വർണങ്ങൾ ഓരോന്നും എനിക്ക് പ്രിയപ്പെട്ടതാണ്. മനുഷ്യരുടെയോ, സമൂഹത്തിൻ്റെയോ അതിർവരമ്പുകൾക്ക് വില കൽപ്പിക്കാതെ സ്വയം മറന്നു പോകുന്ന കുറച്ച് നിമിഷങ്ങൾ മാത്രം, സ്വത്തായി കാത്തു സൂക്ഷിക്കുന്ന ഒരു ബന്ധം.
അടുപ്പത്തിനേക്കാളും വിരഹത്തിനു കൂടുതൽ കാലയളവ് ഉള്ളതുകൊണ്ട് ആവും, പരസ്പരം കാണാനും കൂടെ ഇരിക്കാനും എത്രമേൽ ആഗ്രഹം. ഓരോ തവണ കണ്ടുപിരിയുമ്പോഴും, ഇനി എപ്പോഴാ വീണ്ടും കാണുന്നെ എന്ന ഒരു ചോദ്യം അവശേഷിക്കുന്നു. എന്നെ ഞാൻ ആയി തന്നെ അംഗീകരിക്കുന്ന നീ ഒരിടത്ത് ഉണ്ട്, എന്നതാണ് ഈ ഇടയായി എൻ്റെ സമാധാനം. നീ അധികം മിണ്ടാതെ ഇരിക്കുന്ന സമയം ഞാനും ബഹളം ഉണ്ടാക്കാൻ വരാറില്ല... ഓർക്കഞ്ഞിട്ടോ, നിൻ്റെ മൗനം എനിക്ക് സങ്കടം ഉണ്ടാകാത്തത് കൊണ്ടോ അല്ല... ഒരു വാക്ക് കൊണ്ട് പോലും എനിക്ക്, നിനക്ക് ഒരു ശല്യം ആയി തീരാൻ ആഗ്രഹം ഇല്ല. എന്നും നിൻ്റെ വാക്കിനായി കാത്ത് ഞാൻ എവിടെ ഉണ്ടാവും, കാരണം ഇന്ന് ഞാൻ നിനക്ക് മാത്ര സ്വന്തം ആണ്. പണ്ട് കളിക്ക് നമ്മൾ പറഞ്ഞിട്ടുണ്ട്, ഓരോ തവണ ഞാൻ വരുമ്പോഴും നീ വരും കാണാൻ എന്ന്. ഇന്ന് കാലം എന്നെ നിൻ്റെ മുന്നിൽ കൊണ്ട് വന്നു നിർത്തി. നമ്മൾ ഒന്നിച്ചുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്... അന്നും, ഇന്നും, ഇനി എന്നും...