.
നിനക്ക് എന്നെ അറിയില്ല പോലും...
എന്നിട്ടും,
എങ്ങനെ നീ നിന്റെ വരികളിൽ എന്റെ അനുഭവങ്ങൾ പകർത്തി...
എങ്ങനെ എന്റെ ഗന്ധം നിനക്ക് പ്രിയപ്പെട്ടതായി മാറി...
ഞാൻ വരച്ചിട്ട ചിത്രങ്ങളിൽ തന്നെ എങ്ങനെ നിന്റെ കണ്ണുകളും ഉടക്കി...
എന്റെ ഗാനങ്ങൾ..., അതിനല്ലേ നീ ഇത്രയും കാലും ചുവടു വെച്ചത്...
ഞാൻ കൊണ്ട വേനൽ മഴ തന്നെ ആയിരുന്നില്ലേ നീയും കൊണ്ടത്...
എന്റെ സ്വപ്നങ്ങളിലെ ആകാശവും കടൽത്തീരവും തന്നെയല്ലേ നീയും സ്വപ്നം കണ്ടിരുന്നത്...
എന്നിട്ടും,
നിനക്ക് എന്നെ അറിയില്ല പോലും...
ഇന്ന് ഈ യാത്രയിൽ ഞാൻ നിന്നെ തേടുകയല്ലാ...
മറിച്ച്, എന്നെ അറിയാതെ നീ എനിക്ക് സമ്മാനിക്കുന്ന മനോഹര നിമിഷങ്ങൾക്ക് കാത്തിരിക്കുകയാണ്.

Last edited: