.
പൂർണ്ണമല്ലാത്തതിലാണ് സൗന്ദര്യം കുടികൊള്ളുന്നത്. പൂർണ്ണതയിൽ പുതുമ മരിക്കുന്നു, ആകാംഷയുടെ കൗതുകം കെടുന്നു, അത്ഭുതത്തിൻ്റെ മിഴി തുറക്കാനാവാതെ പോകുന്നു. അപൂർണ്ണതയുടെ മനോഹാരിതയിൽ അന്വേഷണങ്ങൾ ഉണ്ടാവട്ടെ. പൂർണ്ണതയിൽ വിരസതയുടെ നിഴൽ വീഴാതെ സൂക്ഷിക്കുക.
കൗതുകത്തിൻ്റെ അവസാന അധ്യായം എത്തുമ്പോൾ, നീയും നിൻ്റെ ലോകവും ഒരു അടഞ്ഞ പുസ്തകം പോലെ ഏകാന്തമായേക്കാം. ആകാംഷയുടെ വരികൾ മായാതെ മനസ്സിൽ സൂക്ഷിക്കുക, ഓരോ അടുപ്പത്തിലും ഒരു നേരിയ അകലം കാത്തുസൂക്ഷിക്കുക. നിൻ്റെ സ്വത്വത്തിൻ്റെ താളുകൾ നിനക്ക് സ്വന്തമായി ഉണ്ടാകട്ടെ, പൂർണ്ണമായ ലയനത്തിൽ അനാഥമാകാതിരിക്കാൻ.
ഒരു നൊമ്പരമായി മനസ്സിൽ തങ്ങിനിൽക്കുന്ന ഓർമ്മകളിൽ പോലും, ആ അപൂർണ്ണതയുടെ ഭംഗി ഓർക്കാൻ ഇടവരട്ടെ.