.
നമ്മൾ തമ്മിൽ സംസാരിക്കാൻ വാക്കുകളില്ലാതെ പോയതുകൊണ്ടല്ല, മറിച്ച് വാക്കുകൾ കൊണ്ട് അർത്ഥമില്ലാതായി തീർന്ന ഒരിടത്താണ് ഇന്ന് നമ്മൾ നിൽക്കുന്നത്. നമ്മുടെ ഉള്ളിൽ ഇന്നും സ്നേഹം ബാക്കിയുണ്ട്. പക്ഷേ പുറമെ നമ്മൾ തമ്മിൽ കാണാത്തവരെപ്പോലെ, അപരിചിതരെപ്പോലെ നടക്കുന്നു. ഇതിനേക്കാൾ വലിയൊരു വേദന ഈ ലോകത്ത് വേറെയില്ല. പരസ്പരം അറിയാവുന്നവർ ഒന്നുമല്ലാത്തവരായി മാറുന്നതാണ് ഏറ്റവും വലിയ സങ്കടം.
കുറെ കാലം കഴിഞ്ഞ് എന്നെങ്കിലും നീ എന്നോട് വന്ന് പറയുമായിരിക്കും, "അന്ന് ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു" എന്ന്. അന്ന് പക്ഷേ നീ കരുതുന്നത് പോലെ അതൊരു ആശ്വാസവാക്കാകില്ല എനിക്ക്. മറിച്ച്, വൈകിപ്പോയ ആ തുറന്നുപറച്ചിൽ ഒരു നീറ്റലായി എന്റെ ഉള്ളിൽ പടരും. നഷ്ടപ്പെട്ട ആയുസ്സിന്റെയും, പാഴായിപ്പോയ സ്വപ്നങ്ങളുടെയും ഓർമ്മപ്പെടുത്തലായി ആ വാക്കുകൾ ഓരോന്നും എന്നെ കൊന്നു കൊണ്ടിരിക്കും. നിനക്ക് അത് വെറുമൊരു വെളിപ്പെടുത്തലായിരിക്കാം, പക്ഷേ എനിക്കത് വിധി തരുന്ന ഏറ്റവും വലിയ ശിക്ഷയായിരിക്കും.
നമ്മൾ ഒരുമിച്ച് ഉണ്ടാകേണ്ടിയിരുന്ന ആ കാലം നഷ്ടപ്പെട്ടുവെന്ന ഓർമ്മ ആ വാക്കുകളിലൂടെ എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചു കൊണ്ടിരിക്കും. ചില സത്യങ്ങൾ വിളിച്ചുപറയാൻ കാലം തെറ്റിക്കൂടാ... കാരണം, ചാരം മൂടിയ ചിതയിൽ പിന്നെ എത്ര വലിയ പ്രണയം ചൊരിഞ്ഞിട്ടും കാര്യമില്ലല്ലോ.