നീ ഉണരുന്നൊരാ നേരം കാത്ത്,
ദിക്കറിയാതെ,
നിഴലറിയാതെ,
ശൂന്യതയിലെന്നപോൽ;
വിങ്ങലോടെ,
വെമ്പലോടല്ലാതൊരു നോക്ക് ഞാൻ നോക്കിയില്ല, ദീർഘമൗനമേ.
കാലം തന്ന്,
ആരുടെയോ കണക്കുപുസ്തകത്തിൽ എന്നപോൽ,
വെട്ടിയും, കുത്തിയും, തിരുത്തിക്കുറിച്ച
ചില നുറുങ്ങുകഷ്ണങ്ങളാം
മങ്ങിയ ഓർമ്മകൾ
ബാക്കിയായ്, നിത്യശാശ്വതമേ...