പൂർണ്ണത തേടുന്ന ലോകത്തിന് മുന്നിൽ,
അപൂർണ്ണനായ നീയാണ് സത്യം.
ചിരിയുടെ തിരശ്ശീലയ്ക്കപ്പുറം നീ ഒളിപ്പിച്ച -
നിൻ കനലുകൾക്ക് പ്രകാശത്തിന്റെ ശോഭയുണ്ട്.
മറ്റുള്ളവർ നൽകുന്ന ലേബലുകൾക്കപ്പുറം,
മാറിമറിയുന്ന നിന്റെ ഉൗർജ്ജം -
അതൊരു കടലാണ്...
ചിലപ്പോൾ ശാന്തം, ചിലപ്പോൾ പ്രക്ഷുബ്ധം.
പ്രതീക്ഷകളുടെ ഭാരം പേറാത്ത...