പ്രേമം തലക്കുപിടിച്ച സമയത്ത് ഈ പാട്ട് കേൾക്കുമ്പോ ഒരു പ്രത്യേക സന്തോഷം തോന്നുമായിരുന്നു. കാരണം ഞാൻ അന്ന് അനുഭവിച്ച സ്നേഹം എനിക്ക് ഈ പാട്ടിന്റെ വരികളിലൂടെ അറിയാൻ സാധിക്കുന്നുണ്ടായിരുന്നു.. എന്നാൽ ഇന്ന് അത് വെറുതെ കേൾക്കാൻ മാത്രമായുള്ളൊരു പാട്ടായി മാറി... എന്നെ സ്പർശിച്ച എത്രയേറെ വരികൾ... എന്നാൽ നമ്മൾക്കിടയിൽ അങ്ങനെ ഒരു നിമിഷം വന്നതിൽപ്പിന്നെ ഞാനീ പാട്ട് അറിയാതെ പോലും കേട്ടിട്ടില്ല... അത് ഒരു പക്ഷെ എന്റെ മനസ്സ് അനുവദിക്കാത്തതുകൊണ്ടാകാം അല്ലെകിൽ മറ്റെന്താണ്? ഈ പാട്ടിന് അർഹതപ്പെട്ട സ്ഥാനം ഇവിടെ തന്നെ എന്ന് എനിക്ക് തോന്നി... കാരണം എനിക്കും അവനും ഇടയിൽ ഒരു വസന്തം തന്നെ ഉണ്ടാക്കി തീർത്ത ഒരു പാട്ടാണിത്... ഇനി എപ്പോഴെങ്കിലും ആ ഓർമ്മകൾ മാഞ്ഞു പോയാൽ, എപ്പോഴെങ്കിലും ഈ വഴി ഞാൻ വരുമ്പോൾ എനിക്ക് ഇത് കണ്ട് ഒന്നുകൂടി പഴയ കാര്യങ്ങൾ ഓർക്കാമല്ലോ...



