ഒരിക്കൽ ഒരു കല്യാണവീട്ടിൽ നിന്ന അവനെ കണ്ടത്, കണ്ടു മിണ്ടി പേരും സ്ഥലവും ഒക്കെ പറഞ്ഞു പരിചയപ്പെട്ടു..
അപ്പൊ അവൻ ഒരു ചോദ്യം...
കടല് കാണാൻ പോയാലോ... പോകാന്നു ഞാനും.. അങ്ങനെ കടൽ കാണാൻ പോയി..
ഞങ്ങൾ ഓരോ കാര്യം ഒക്കെ പറഞ്ഞു കടൽ തീരത്തു കൂടി നടന്നു.. സ്വപ്നം, കാമുകിയുടെ പേര്, ലവ് സ്റ്റോറി, വീട്ടു കാര്യം, നാട്ടു കാര്യം, ലോക കാര്യം... അങ്ങനെ ഒരു 2 മണിക്കൂറോളം വർത്താനം പറഞ്ഞു നടന്നു നടന്നു... വേറെ ഏതോ തുറയിലോ കരയിലോ എത്തി... സൂര്യൻ അസ്തമിച്ചു തുടങ്ങി... ലൈറ്റ് പോകുന്ന കൊണ്ടു തിരിച്ചു നടന്നു... പുതിയ കഥകൾ പറയാൻ തുടങ്ങി...തിരികെ വീണ്ടും 2 മണിക്കൂർ..
പോകാൻ നേരം വീണ്ടും കാണാം എന്നും പറഞ്ഞു അവൻ കെട്ടിപ്പിടിച്ചു..
പിന്നീട് ഒരിക്കൽ... ഒരു തമിഴൻ.. തമിഴ് അറിയാം എന്നുള്ളത് കൊണ്ടു... ഞാൻ തമിഴിൽ സംസാരിക്കും... ഒരു മലയാളി വളരെ ഈസി ആയിട്ട് തമിഴ് സംസാരിക്കുന്നതിനെ പുകഴ്ത്തി.. അവന്റെ പുകഴ്ത്തലിൽ തുടങ്ങിയ സംസാരം.. മണിക്കൂറുകളോളം സംസാരിച്ചു... അവന്റെ ബര്ത്ഡേ ആയിരുന്നു അന്ന്...ഇവൻ എന്നെ നിർബന്ധിച്ചു റൂമിൽ കൊണ്ടോയി അവിടെ അവന്റെ ഫ്രണ്ട്സ്ഫു ഉണ്ടായിരുന്നു... ഞങ്ങൾ എല്ലാം ഒരുമിച്ചു ഇരുന്നു ഫുഡ് ഉം കഴിച്ചു കള്ളും കുടിച്ചു....പാട്ടൊക്കെ ഇട്ടു അര്മാദിച്ചു... ഒടുക്കം ഡാൻസ് ചെയ്ത് വിയർത്തു ഇരിക്കുമ്പോ അവൻ. ബ്രോ ദിസ് ഈസ് ദി ബെസ്റ്റ് ബര്ത്ഡേ എവർ നും പറഞ്ഞു..കെട്ടിപ്പിടിച്ചു..
പിന്നെ ഒരിക്കൽ ഒരു ആസാമി, എവിടുന്നോ മടുത്തു റിസൈൻ ഇട്ടു പോരാൻ നേരം അവൻ വന്നു കെട്ടിപ്പിടിച്ചത് എന്തിനാണെന്ന് എനിക്ക് ഇപ്പഴും അറിയില്ല...അവനെ ഞാൻ കഥകൾ പറഞ്ഞു പേടിപ്പിക്കുമായിരുന്നു... ഇനി അതാണോ..!
പിന്നെ ഒരിക്കൽ അവൾ... കൂടെ ജോലി ചെയ്തിരുന്നവൾ .. റിസൈൻ ഇട്ടു ലാസ്റ്റ് ഡേ യും ആവുന്നത് വരെ അവളിൽ ഒരു മാറ്റവും ഞാൻ കണ്ടിരുന്നില്ല... പോകാൻ നേരം ബാഗ് പാക്ക് ചെയ്തു ഞാൻ ഇറങ്ങുമ്പോ.. ഓഫീസ് ടൈം കഴിയാത്തതുകൊണ്ടു.. ഞാൻ വന്നിട്ടേ പോകാവൂ എന്ന് അവൾ പറഞ്ഞു... 15 മിനിറ്റ് ഞാൻ അവളെ കാത്തു നിന്നു.... അടുത്തേക്ക് വന്നപാടെ അവൾ ചേർത്ത് ഇറുക്കി കെട്ടിപ്പിടിച്ചു...
എനിക്ക് ചുറ്റും ഉള്ളവരൊക്കെ പലപ്പോഴും ഇമോഷണൽ ആയിരുന്നു... കാരണം അവരൊക്കെ മനുഷ്യർ ആയിരുന്നു..
ഞാനോ...!